Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേക്കല്‍ മാറുന്നു; തദ്ദേശീയ സഞ്ചാരികള്‍ക്ക് പ്രത്യേകം പദ്ധതികള്‍

Special schemes for local travelers in Bekal#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 10.02.2021) ബേക്കലിന്റെ മുഖം മാറുന്നു. തദ്ദേശീയരായ സഞ്ചാരികള്‍ക്കായി പ്രത്യേകം പദ്ധതികള്‍ ഒരുങ്ങി. തദ്ദേശീയരായ സഞ്ചാരികളുടെ യാത്രാസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കിയ ആക്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് ബ്യുടിഫികേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 

Special schemes for local travellers in Bekal.

ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കെ കുഞ്ഞിരാമന്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍, ജില്ലാ പഞ്ചായത്തംഗം ഗീതാ കൃഷ്ണന്‍, ബ്ലോക് പഞ്ചായത്ത് അംഗം ശകീല ബശീര്‍, ഗ്രാമ പഞ്ചായത്തംഗം കെ എ അബ്ദുല്ല ഹാജി എന്നിവര്‍ സംബന്ധിച്ചു. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ റിപോര്‍ട് അവതരിപ്പിച്ചു. വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ബി ആര്‍ ഡി സി ടെക്നികല്‍ മാനേജര്‍ കെ എം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Bekal, Tourism, Pinarayi-Vijayan, Minister, Kanhangad, Rajmohan Unnithan, K.Kunhiraman MLA, District Collector, Pallikara, Travelling, Special schemes for local travellers in Bekal.
< !- START disable copy paste -->

Post a Comment