Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ഷക പ്രതിരോധ ഗാനങ്ങള്‍ നീക്കി യൂട്യൂബ്; കേന്ദ്രസര്‍കാരിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് റിപോര്‍ടുകള്‍

കര്‍ഷക പ്രതിരോധ ഗാനങ്ങള്‍ നീക്കി യൂട്യൂബ്. കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്ന New Delhi, news, National, Top-Headlines, Technology, Singer, farmer

ന്യൂഡെല്‍ഹി: (www.kvartha.com 08.02.2021) കര്‍ഷക പ്രതിരോധ ഗാനങ്ങള്‍ നീക്കി യൂട്യൂബ്. കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്ന പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. കേന്ദ്രസര്‍കാരിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപോര്‍ടുകള്‍. ഈ ഗാനങ്ങള്‍ ഒഫീഷ്യല്‍ അകൗണ്ടുകളില്‍ നിന്ന് നീക്കിയെങ്കിലും മറ്റ് അകൗണ്ടുകളില്‍ നിന്ന് ഗാനങ്ങള്‍ അപ്‌ലോഡ് ചെയ്ത് പ്രതിരോധിക്കാനാണ് കര്‍ഷര്‍ തീരുമാനിച്ചിരിക്കുന്നത്.

കന്‍വറിന്റെ ഗാനം പ്രക്ഷോഭത്തിന്റെ സ്വരമായി മാറിയിരുന്നു. നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്. യൂട്യൂബില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ സര്‍കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഗാനങ്ങള്‍ മായ്ക്കാന്‍ കഴിയില്ലെന്ന് കര്‍ഷക നേതാക്കല്‍ പ്രതികരിച്ചു.

New Delhi, news, National, Top-Headlines, Technology, Singer, farmer, Songs of resistance on farmers' protest taken down by YouTube

Keywords: New Delhi, news, National, Top-Headlines, Technology, Singer, farmer, Songs of resistance on farmers' protest taken down by YouTube

Post a Comment