കാസർകോട്: (www.kasargodvartha.com 25.02.2021) പുരോഗമന കലാ -സാഹിത്യ സംഘം കാസർകോട് ജില്ല കമിറ്റിയുടെ നേതൃത്വത്തിലുള്ള സോദരത്വേന- കലാ-സാംസ്‌ക്കാരിക യാത്ര സമാപിച്ചു.
ബോവിക്കാനത്ത് നടന്ന സമാപന പൊതു യോഗം കെ കുഞ്ഞിരാമൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. എം മാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ എം അനിൽ മുഖ്യ പ്രഭാഷണം നടത്തി. കാറഡുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ജാഥ അംഗങ്ങൾക്കുള്ള ഉപഹാര വിതരണം നടത്തി.
മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, പി വി കെ പനയാൽ, ജാഥ ലീഡർ സി എം വിനയചന്ദ്രൻ, മാനേജർ ജയചന്ദ്രൻ കുട്ടമത്ത്, ജി അംബുജാക്ഷൻ, ഡോ എൻ പി വിജയൻ, പി വിനയകുമാർ, എൻ എം മോഹനൻ എന്നിവർ സംസാരിച്ചു.
ചെറുവത്തൂരില്‍ നിന്ന് ഫെബ്രുവരി 13ന് ആരംഭിച്ച സാംസ്‌കാരിക യാത്ര ജില്ലയിലെ മുപ്പതിലേറെ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. യാത്രയിൽ സമകാലിക വിഷയങ്ങൾ ഉൾകൊള്ളിച്ച തെരുവ് നാടകവും സംഗീത ശില്പവും അവതരിപ്പിച്ചു.
Keywords: Kasaragod, Kerala, News, Arts, MLA, K Kunhiraman MLA, Panchayath, Committee, Sodarathvena, Arts and Cultural, Sodarathvena - Arts and Cultural Journey Completed.
< !- START disable copy paste -->