Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും എസ് ഐമാരെ സ്ഥലംമാറ്റി

SIs of all police stations in Kasargod were transferred#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (www.kasargodvartha.com 07.02.2021) കാസർകോട്ടെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും എസ് ഐമാരെ സ്ഥലംമാറ്റി. നിബിന്‍ ജോയ് (വിദ്യാനഗര്‍), ഷാജു കെ (കാസര്‍കോട്), ബാബുമോന്‍ പി (വെള്ളരിക്കുണ്ട്), ശ്രീഹരി കെ പി (കുമ്പള), മഹേഷ് കണ്ടംബെത്ത് (അമ്പലത്തറ), ബാഷ് ബാബു കെ (ബദിയടുക്ക), വിജേഷ് പി (ഹൊസ്ദുര്‍ഗ്), ഗണേഷന്‍ (ഹൊസ്ദുര്‍ഗ്),  ലതീഷ് സി സി (ബേക്കല്‍), സുമേഷ് പി കെ (നീലേശ്വരം), ഷാജി എം പി (ചിറ്റാരിക്കല്‍), സഞ്ചയകുമാര്‍ (ചന്തേര), ഗോവിന്ദന്‍ ടി (രാജപുരം), സദാനന്ദന്‍ ഇ എം ഡി (കുമ്പള), സന്ദീപ്  (കാസര്‍കോട്), ഷൈജന്‍ ടി എന്‍ (വിദ്യാനഗര്‍), ഗംഗാധരന്‍ പി വി (കണ്‍ട്രോള്‍ റും കാഞ്ഞങ്ങാട്), ഉണ്ണികൃഷ്ണന്‍ കെ ടി (ചീമേനി), മധുസൂദനന്‍ എം (കോസ്റ്റല്‍ ബേക്കല്‍), രമേഷ് കുമാര്‍ (എസ് എം എസ് കാസര്‍കോട്), സതീഷന്‍ കെ വി (ട്രാഫിക് യൂണിറ്റ് കാസര്‍കോട്), അനില്‍ ബാബു (ബേക്കല്‍) രമേഷ് കെ സി (കണ്‍ട്രോള്‍ റും കാസര്‍കോട്), മുരളി കെ വി (കോസ്റ്റല്‍  കുമ്പള), ബാലകൃഷ്ണന്‍ (മഞ്ചേശ്വരം), രാധാകൃഷ്ണന്‍ വി വി (ട്രാഫിക്  യൂണിറ്റ് കാസര്‍കോട് ), വാസുദേവന്‍ കെ (കണ്‍ട്രോള്‍ റും കാഞ്ഞങ്ങാട്), ജയരാജന്‍ കെ (കോസ്റ്റല്‍ തൃക്കരിപ്പൂര്‍), നാരായണന്‍ കെ (ആദൂര്‍), ഗാംഗാധരന്‍ പി വി (ബേഡകം), ഉണ്ണികൃഷ്ണന്‍ കെടി (മഞ്ചേശ്വരം) എന്നിവരെയാണ് പുതുതായി നിയമിച്ചത്.

നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലംമാറ്റമാണ് നടന്നിരിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്നയുടനെ വീണ്ടും സ്ഥലംമാറ്റ ഉത്തരവ് ഉണ്ടാകും.

എസ് പി, ഡി വൈ എസ് പി, സി ഐ എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ മാരെയും കൂട്ടത്തോടെ സ്ഥലംമാറ്റിയത്.

Keywords: Kerala, Kasaragod, News, Police, Transfer, Police-Station, Police-Officer, DYSP, CI, Kanhangad, Nileshwaram, Election, SIs of all police stations in Kasargod were transferred

< !- START disable copy paste -->

Post a Comment