Join Whatsapp Group. Join now!
Aster MIMS 10/10/2023

യു ഡി എഫിന് ഭരണം തിരിച്ചു കിട്ടിയ വെസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചു; യോഗത്തിൽ പ്രതിപക്ഷ ബഹളം

Opposition commotion at the first budget presentation meeting of West Eleri Grama Panchayat#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.02.2021) ദാരിദ്ര്യ ലഘൂകരണ മേഖലയിൽ ഭവന പദ്ധതികൾ, ആരോഗ്യമേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് പ്രൈമറി ഹെൽത്ത് സെൻററിന് മൾട്ടി പാരാമീറ്റർ മോണിറ്റർ, വൃക്കരോഗികൾക്ക് ഡയാലിസിസ് ധനസഹായം, വിവിധ മാലിന്യനിർമാർജന പരിപാടികൾ, സ്ത്രീശാക്തീകരണ മേഖലയിൽവനിതകൾക്ക് കൂൺകൃഷി, വനിതകൾക്ക് പോത്ത് കുട്ടി വിതരണം, വനിത കർഷകർക്ക് കാലിത്തീറ്റ വിതരണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമന ലക്ഷ്യമാക്കി ഭിന്നശേഷി സഹായ ഉപകരണം, വയോജനങ്ങൾക്ക് വിശ്രമകേന്ദ്രം തുടങ്ങി സമഗ്ര മേഖലകളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ പാകത്തിലുള്ള വിധം ഫണ്ട് വകയിരുത്തി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക ബജറ്റ് അവതരിപ്പിച്ചു.

സുഭിക്ഷകേരളം, സമഗ്ര കുടിവെള്ള പദ്ധതിയായി ജലജീവൻ, സമഗ്ര തെരുവ് വിളക്ക് പദ്ധതിയായി നിലാവ് തുടങ്ങിയ നൂതന പദ്ധതികളും, പട്ടിക ജാതി പട്ടിക വർഗ്ഗ മേഖലയിൽ ഭവന പുനരുദ്ദാരണം മൽസ്യ മേഖലയിൽ മൽസ്യകൃഷി, ശിശുക്കൾ, വൃദ്ധർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിപാടി, കിടപ്പിലായ രോഗികൾക്കായുള്ള പാലിയേറ്റീവ് കെയര് പരിപാടി എന്നിവയ്ക്കുമായി 2 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ സാമൂഹിക സുരക്ഷിതത്വ പെൻഷനുകൾ നൽകുന്നതിന് 4.5 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് 7 കോടി രൂപയും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നീ മേഖലകൾക്കായി 1.5 കോടിയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ഹൈടെക് എന്ന് നിർമാണത്തിനും തുക നീക്കിവച്ചിട്ടുണ്ട്.

Opposition commotion at the first budget presentation meeting of West Eleri Grama Panchayatജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച്, ലഭ്യമാകുന്ന വിഭവങ്ങളിൽ നിന്നു കൊണ്ട് റോഡു നിർമ്മാണം, അറ്റകുറ്റപണി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.ഭവന നിർമ്മാണ മേഖലയിൽ സംസ്ഥാന സർക്കാറിൻറെ ലൈഫ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഞ്ചായത്ത് വിഹിതവും നീക്കിവെച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാര് പഞ്ചായത്തിന് അനുവദിച്ച ഫണ്ടും തനത് ഫണ്ടും മറ്റു മേഖലയിൽ നിന്ന് ലഭിക്കുന്ന ഫണ്ടും ഉപയോഗിച്ച് കൊണ്ട് പഞ്ചായത്തിൻറെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ബഡ്ജറ്റില് ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് ഗിരിജമോഹൻ പറഞ്ഞു. 

അതേസമയം യു ഡി എഫിന് ഭരണം തിരിച്ചു കിട്ടിയ വെസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്തിന്റെ 2021-22 വർഷത്തെ പ്രഥമ ബജറ്റ് അവതരണ യോഗം തുടങ്ങും മുമ്പ് കട മുറി ലേലം സംബന്ധിച്ച് പ്രതിപക്ഷ ബഹളം. ബജറ്റ് ബഹിഷ്കരിച്ചു ഇറങ്ങിപ്പോയ അംഗങ്ങൾ പിന്നീട് അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തി ബജറ്റ് യോഗത്തിൽ പങ്കെടുത്തു.

ബജറ്റ് അവതരണത്തിനായി ക്ഷണം കിട്ടി എത്തിയ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇരിക്കുമ്പോഴാണ് പ്രതിപക്ഷ മെമ്പർമാരുടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ബജറ്റ് അവതരിപ്പിക്കാനായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിർവഹണ ഉദ്യോഗസ്ഥൻ അടക്കം വേദിയിൽ കയറിയപ്പോഴാണ് ബസ് സ്റ്റാൻഡ് ഷോപിങ് കോംപ്ലക്സ് കെട്ടിടത്തിലെ കടമുറി ലേല നടപടികളുമായി ബന്ധപ്പെട്ട വിഷയം ഉയർത്തിക്കാട്ടി ടി വി രാജീവന്റെ നേതൃത്തിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചത്. ബജറ്റ് ദിവസം തന്നെ കടമുറി ലേലം നടക്കുന്ന വിവരം പ്രതിപക്ഷ അംഗങ്ങൾ അറിഞ്ഞില്ല എന്നതായിരുന്നു ബഹളത്തിന് കാരണം. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഷോപിങ് കോംപ്ലക്സ് കെട്ടിടത്തിലെ കട മുറി ലേലം സംബന്ധിച്ച് പരാമർശം ഉണ്ടായിരുന്നു. ലേലം നടക്കുന്ന വിവരം പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചിരുന്നതുമാണ്. മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു.

കടമുറി ലേലം വിളിക്കുന്നത് അറിഞ്ഞു വ്യാപാരികൾ എത്തുകയും പഞ്ചായത്ത് ഉദ്യോഗസ്ഥർ ലേല നടപടികൾ ആരംഭിക്കുകയും ചെയ്തതോടെയാണ് ലേല നടപടികൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്.

പിന്നീട് ലേല നടപടികൾ നിർത്തി വെക്കുകയും ബജറ്റ് അവതരണ യോഗത്തിലേക്ക് പ്രതിപക്ഷ അംഗങ്ങളെ ഭരണ സമിതി ക്ഷണിക്കുകയുമായിരുന്നു. സുഗമമായ രീതിയിൽ വെസ്റ്റ്‌ എളേരി പഞ്ചായത്തിന്റ പ്രഥമ ബജറ്റ് അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ അംഗങ്ങളുടെ കൂടി പിന്തുണ ഉറപ്പിക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്‌മയിലും സെക്രടറിയും നടത്തിയ ഇടപെടലിനെ തുടർന്ന് ബഹിഷ്കരിച്ചു ഇറങ്ങി പോയ പ്രതിപക്ഷ അംഗങ്ങൾ തിരിച്ചെത്തുകയും ബജറ്റ് അവതരണ നടപടിക്രങ്ങൾ നടക്കുകയുമായിരുന്നു.

21,87,27,668 രൂപ വരവും 21,58,20,627 രൂപ ചിലവും 29,97,941 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി സി ഇസ്‌മാഈൽ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു.

ടി വി രാജീവൻ, എം വി പ്രമോദ്, ഇ ടി ജോസ്, ലിജിന എം വി, കെ കെ തങ്കച്ചൻ, റൈഹാനത് ടീചർ , സി പി സുരേശൻ, ബിന്ദു മുരളി, മോളി കുട്ടി പോൾ സി വി, അഖില പി എന്നിവർ പ്രസംഗിച്ചു. സെക്രടറി എം പി വിനോദ് കുമാർ സ്വാഗതവും പി പി നാസർ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, Vellarikundu, Balal, Panchayath, Budget, Politics, UDF, LDF, Opposition commotion at the first budget presentation meeting of West Eleri Grama Panchayat.
< !- START disable copy paste -->

Post a Comment