Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്രികെറ്റ് അംപയർ, സ്കോറർമാരുടെ കാസർകോട് ജില്ലാ പാനലിലേക്ക് അവസരം; ഫെബ്രുവരി 15 ന് മുമ്പായി രജിസ്റ്റർ ചെയ്യണം

Opportunity for Kasaragod District Panel of Cricket Umpires and Scorers; register before #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 04.02.2021) ക്രികെറ്റ് അംപയർ, സ്കോറർമാരുടെ ജില്ലാ പാനലിൽ ഇടം നേടാൻ അവസരം ഒരുക്കുന്നു. കാസർകോട് ജില്ലാ ക്രികെറ്റ് അസോസിയേഷനാണ് അപേക്ഷ ക്ഷണിച്ചത്. അംപയറിംഗ്, സ്കോറർ മേഖലയിൽ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 15 ആണ് അവസാന തീയതി.



റെജിസ്ട്രേഷൻ ചെയ്തവർക്കായി രണ്ട് ദിവസത്തെ ക്ലിനിക് സംഘടിപ്പിക്കും. അതിന് ശേഷം അംപയർ, സ്കോറർമാരുടെ യോഗ്യത പരീക്ഷയുണ്ടാവും. വിജയികളാകുന്നവർക്ക് കാസർകോട് ജില്ലാ പാനലിലേക്കുള്ള യോഗ്യത ലഭിക്കും.

താൽപര്യമുള്ളവർ ജില്ലാ ക്രികെറ്റ് അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 04994-227500, 9633411623 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Key words: Kasaragod, News, Local, Cricket, Umpire, Score, Association, Training, Test, Registration, Opportunity for Kasaragod District Panel of Cricket Umpires and Scorers; register before February 15.
< !- START disable copy paste -->  

Post a Comment