ഷിറിയ: (www.kasargodvartha.com 08.02.2021) കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മുട്ടത്തെ സറാംഗ് സെയ്താലി (65) ആണ് മരിച്ചത്. കാറിൽ കൂടെ ഉണ്ടായിരുന്ന അനുജൻ ഷിറിയ കടപ്പുറത്തെ ഖാദർ (54), ഇബ്രാഹിമിന്റെ മരുമകൾ താഹിറ (39), താഹിറയുടെ മക്കളായ നിദ (13) , ശിഹാബുദ്ദീൻ (10) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. യുവതിയെ മംഗലാപുരം ആശുപത്രിയിയിലും കുട്ടികളെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുലർച്ചെ ആറര മണിയോടെ ദേശീയപാതയിൽ ഓണന്തയിലാണ് അപകടം നടന്നത്. പയ്യന്നൂരിലുള്ള പാസ്പോർട് ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. മുമ്പിലുള്ള ലോറിയെ മറികടക്കുന്നതിനിടെ കാർ ലോറിയിൽ കുടുങ്ങുകയായിരുന്നു. ലോറി നിർത്താതെ പോവുകയും ചെയ്തു. എന്നാൽ ലോറിയുടെ നമ്പർ പ്ലേറ്റ് കാറിൽ കുടുങ്ങി. നമ്പർ ഉപയോഗിച്ച് ലോറിയെ പൊലീസ് പിന്നീട് പിടികൂടി.
ആസിയമ്മയാണ് സെയ്താലിയുടെ ഭാര്യ. മക്കൾ: സലീം, ജാവിദ് ഖലീൽ, മുംതാസ്. സലീമിന്റെ ഭാര്യക്കും മക്കൾക്കുമാണ് പരിക്കേറ്റത്.
Keywords: Kerala, News, Kasaragod, Accident, Accidental-Death, Man, Top-Headlines, Lorry, Car, Police, One died after car-lorry crash; Four injured.
< !- START disable copy paste -->