Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: ഇനിയെങ്കിലും ബന്ധപ്പെട്ടവർ കണ്ണ് തുറക്കണം: ഡോ. ഡി സുരേന്ദ്രനാഥ്

Mysterious death of Chembirika Qasi: Those concerned should keep their eyes open: Dr. D Surendranath#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 21.02.2021) പ്രമുഖ മുസ് ലിം പണ്ഡിതനും ജാതി-മത ഭേദമന്യേ സർവരാലും സമാദരണീയനുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് 11 വർഷം പൂർത്തിയാകുന്ന വേളയിലെങ്കിലും ബന്ധപ്പെട്ടവർ വിഷയങ്ങളെ കണ്ണ് തുറന്നു കാണാനും കേസിൽ പുനരന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഖാസി കേസ് ജനകീയ ആക്ഷൻ കമിറ്റി ചെയർമാനുമായ ഡോക്ടർ ഡി സുരേന്ദ്രനാഥ് പ്രസ്താവിച്ചു.

Kerala, News, Kasaragod, Chembarika, Qasi Thaqa Ahmed Maulavi, Death, Investigation, Top-Headlines, Police,  Mysterious death of Chembirika Qasi: Those concerned should keep their eyes open: Dr. D Surendranath.

ഇനിയും വിഷയത്തിൽ അലംഭാവവും നിസ്സംഗതയും തുടർന്നാൽ ചരിത്രം നമുക്ക് മാപ്പ് തരില്ല. മൂന്ന് തവണ സിബിഐ റിപോർട് സമർപ്പിച്ച കേസിൽ മൂന്ന് റിപോർടുകളും പൊതുവികാരത്തിനും സമൂഹമന സാക്ഷിക്കും വിരുദ്ധമായിരുന്നു.

രണ്ട് വട്ടം കോടതി ഈ റിപോടുകളെ തള്ളി. മൂന്നാമത്തെ റിപോർട് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വിദഗ്ധ മെഡികൽ സംഘവും പൊതുജന വികാരം പ്രതിഫലിപ്പിക്കുന്ന തരത്തിൽ തന്നെ റിപോർട് നൽകി. ഒടുവിൽ കേരളത്തിലെ പ്രമുഖ അഭിഭാഷകർ അടങ്ങിയ ജനകീയ അന്വേഷണ കമീഷൻ മാസങ്ങളോളം നടത്തിയ അന്വേഷണത്തിന് ശേഷം തയ്യാറാക്കിയ റിപോർടും സമൂഹ മധ്യത്തിൽ പുറത്തുവിട്ടു. ഇതിലൂടെയെല്ലാം കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവർക്കും ഏറെക്കുറേ ബോധ്യപ്പെടേണ്ടതായിരുന്നു.

ഔദ്യോഗിക അന്വേഷണം എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യത്തിൽ വ്യക്തമായ സൂചനകളും ശക്തമായ തെളിവുകളും നിരത്തിയ പ്രസ്തുത റിപോർട് സാധാരണ ഗതിയിൽ വലിയ ചർച്ചകളും ഇടപെടലുകളും ഉയർത്തി വിടാൻ പര്യാപ്തമായിരുന്നു.

എന്നാൽ ഇത്രയൊക്കെയായിട്ടും ഔദ്യോഗിക രംഗത്ത് ശക്തമായ സമ്മർദം ചെലുത്തി കുറ്റമറ്റ പുനരന്വേഷണത്തിന് കളമൊരുക്കാനും കേസിലെ അവിഹിത ഇടപെടലുകൾക്കെതിരെ പ്രതിരോധം തീർക്കാനും ജീവിതകാലത്ത് പരേതൻ്റെ പിന്തുണയും ആശിർവാദവും ഊർജമാക്കി വളർന്ന സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ട് വരുന്ന കാര്യത്തിൽ എന്ത് കൊണ്ട് അമാന്തിച്ചു നിൽക്കുന്നുവെന്ന് പൊതുസമൂഹം ആശ്ചര്യപ്പെടുകയാണെന്ന് ഡോ.സുരേന്ദ്രനാഥ് പറയുന്നു.

സാത്വികനും സമാദരണീയനുമായ ഒരു മഹാപുരുഷൻ്റെ പേരിൽ അപവാദവും അപരാധവും ആരോപിച്ചു മരണത്തിന് പിറകെ തേജോവധം കൂടി നടക്കുമ്പോൾ ആ മഹാനെ സ്നേഹിച്ചവർക്കെങ്ങനെ അടങ്ങിയിരിക്കാൻ കഴിയുന്നുവെന്ന് ഡോക്ടർ സരേന്ദ്രനാഥ് വിസ്മയം പ്രകടിപ്പിച്ചു.

സമസ്തയുടെയും സുന്നീ വിഭാഗത്തിൻ്റെയും മുസ് ലിംകളുടെയും മാത്രമല്ല, നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന, മനുഷ്യാവകാശ പ്രശ്നങ്ങളെ അനുഭാവപൂർവം സമീപിക്കുന്ന എല്ലാവരുടെയും ശ്രദ്ധയും പിന്തുണയും പോരാട്ടവും അർഹിക്കുന്ന വിഷയമാണ് ഖാസിയുടെ ദുരൂഹ മരണമെന്ന് വർഷങ്ങളായി ഈ രംഗത്ത് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിവരുന്ന കണ്ണൂർ സ്വദേശിയായ ഡോക്ടർ സുരേന്ദ്രനാഥ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Keywords: Kerala, News, Kasaragod, Chembarika, Qasi Thaqa Ahmed Maulavi, Death, Investigation, Top-Headlines, Police,  Mysterious death of Chembirika Qasi: Those concerned should keep their eyes open: Dr. D Surendranath.
< !- START disable copy paste -->


Post a Comment