Join Whatsapp Group. Join now!
Aster MIMS 10/10/2023

മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണി

Mukesh Ambani and his wife Nita Ambani threatened, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com 26.02.2021) റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണി.

അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം സ്‌ഫോടന വസ്തുക്കളുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്ന് ഭീഷണി കത്ത് ലഭിച്ചു.

News, National, India, Mumbai, House, Mukesh Ambani, Nita Ambani, Threatened,

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ വാഹനത്തിലുണ്ടായിരുന്ന ജലാസ്റ്റിൻ സ്റ്റിക്കുകൾ എക്സ്പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇത്തവണ ഇത് യോജിപ്പിച്ചിട്ടില്ലെന്നും പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കുമെന്നുമാണ് മുകേഷ് അംബാനിയെയും നിതയെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ പറഞ്ഞിരിക്കുന്നത്.

ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്ത കുറിപ്പിൽ നിറയെ അക്ഷര തെറ്റുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാഹനത്തിനുള്ളിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നുവെന്നും വാഹനം ഉപേക്ഷിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Mumbai, House, Mukesh Ambani, Nita Ambani, Threatened, Mukesh Ambani and his wife Nita Ambani threatened.
< !- START disable copy paste -->


Post a Comment