city-gold-ad-for-blogger

ന്യൂനപക്ഷ ഐറ്റിഐ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് 12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kasargodvartha.com 09.02.2021) സര്‍കാര്‍ അംഗീകൃത സ്വകാര്യ ഐറ്റിഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് 12 വരെ അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. 

ഒരു വര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. 

ന്യൂനപക്ഷ ഐറ്റിഐ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് 12 വരെ അപേക്ഷിക്കാം

അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അകൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി അപേക്ഷ നല്‍കാം. www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0471-2302090, 2300524.

Keywords: Thiruvananthapuram, news, Kerala, Government, Application, Top-Headlines, Education, Students, scholarship, Minority ITI students can apply for fee-reimbursement scheme up to 12

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia