Join Whatsapp Group. Join now!
Aster MIMS 10/10/2023

മാൻഹോൾ ജോലിയും പീഡനവും; ദലിത് യുവാവ് മരിച്ച നിലയിൽ

Manhole work and harassment; Dalit youth found dead
- സൂപ്പി വാണിമേൽ

മംഗളൂരു: (www.kasargodvartha.com 26.02.2021) സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ മാൻഹോളിൽ ജോലിചെയ്യിച്ചതിനെതിരെ പരാതി നൽകിയ മാണ്ട്യ മധൂർ നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളി നാരായണ (34) യെ മരിച്ച നിലയിൽ കണ്ടെത്തി. മേലധികാരികളുടെ മാനസിക പീഡനങ്ങളെത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് റിപോർടുകൾ.
                                                                                 
Mangalore, News, Youth, Dead, Manhole, Obituary, Top-Headlines, Manhole work and harassment; Dalit youth found dead.


കഴിഞ്ഞ നവംബർ മൂന്നിനാണ് നഗരസഭ അധികൃതർ നാരായണയെ കൈയുറകൾ പോലും നൽകാതെ മാൻഹോളിൽ ഇറക്കി ജോലി ചെയ്യിച്ചത്. ഈ രംഗങ്ങൾ സഹിതം നാരായണയുടെ ഭാര്യാമാതാവ് കർണാടക സംസ്ഥാന സഫായ് കരംചാരി കമീഷന് പരാതി നൽകി. എന്നാൽ നാരായണ സ്വമേധയാ ശൂചീകരണം നടത്തിയതാണെന്നും മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കിയിരുന്നുവെന്നും നഗരസഭ അധികൃതർ അവകാശപ്പെടുകയായിരുന്നു.

ഹെൽത് സൂപ്രണ്ട് മുരുകേഷ്, ഇൻസ്പെക്ടർ ജാസിം ഖാൻ എന്നിവരാണ് തന്നെ മാൻഹോളിൽ ഇറങ്ങാൻ നിർബന്ധിച്ചതെന്ന് നാരായണയുടെ അടുക്കൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. 'സന്നദ്ധ പ്രവർത്തന ഭാഗമായി സ്വയം ഇറങ്ങിയതാണെന്ന് പറയാൻ തനിക്കുമേൽ നിരന്തര സമ്മർദ്ദമുണ്ടായി. 6000രൂപ മാത്രമാണ് വേതനം നൽകിയത്. ബാക്കി തടഞ്ഞുവെക്കുകയും ജോലിയിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. അതിനിടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോവേണ്ടതില്ലെന്ന് മാണ്ട്യ ജില്ല ഡെപ്യൂടി കമീഷണർ എം വി വെങ്കിടേഷ് തീരുമാനിച്ചതായി മുരുകേഷ് പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു.'

മേലധികാരികളുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനമാണ് നാരായണക്ക് ഏൽക്കേണ്ടിവന്നതെന്ന് ഭാര്യാ മാതാവ് മാധവി പറഞ്ഞു. ഭാര്യ അരുണ അസുഖം ബാധിച്ച് മരിച്ചതിനെത്തുടർന്ന് നാരായണയും രണ്ട്, അഞ്ച്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് മക്കളുമൊന്നിച്ചാണ് താമസം.

നാരായണയുടെ മരണം പുറത്തുവന്നയുടൻ ജീവനക്കാർ നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. നാളെ ജീവനക്കാർ പണിമുടക്കുമെന്ന് എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എം ബി നാഗണ്ണ ഗൗഡ പറഞ്ഞു. യുവാവിന്റെ മരണത്തെത്തുടർന്ന് മധൂർ പൊലീസ് മുരുകേഷിനും ജാസിമിനുമെതിരെ കേസെടുത്തു.


Keywords: Mangalore, News, Youth, Dead, Manhole, Obituary, Top-Headlines, Manhole work and harassment; Dalit youth found dead.
< !- START disable copy paste -->

Post a Comment