കാസർകോട്: (www.kasargodvartha.com 12.02.2021) ജനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി മാലിക് ദീനാർ ആശുപത്രിയിൽ സൗജന്യ ചികിത്സയ്ക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്‌തു. ഡോ. റിങ്കുവിന്റെ കീഴിലാണ് സൗജന്യ ചികിത്സ ലഭ്യമാകുക. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ സേവനം ലഭിക്കും. പ്രമേഹം, പ്രഷർ, ബി എം ഐ എന്നീ പരിശോധനകൾ സൗജന്യമായിരിക്കും. ഫാർമസി, ലാബ് എന്നിവയ്ക്ക് അഞ്ചു ശതമാനം കിഴിവും തുടർ ചികിത്സ ആവശ്യമെങ്കിൽ 10 ശതമാനം കിഴിവും ലഭിക്കും. കൂടുതൽ വിവരങ്ങൾക് 9995007777, 04994-230306, 230112 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ചെയർമാൻ കെ എസ് അൻവർ സാദാത്ത് അധ്യക്ഷത വഹിച്ചു. ചീഫ് മെഡികൽ ഓഫീസർ ഡോ. ഫസൽ റഹ് മാൻ, ശിശുരോഗ വിദഗ്ധൻ ഡോ. മഞ്ജുനാഥ് കാമത്ത്, കെവാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, കൗൺസിലർ സകരിയ സംസാരിച്ചു. സി ഇ ഒ ഡോ. മുഹമ്മദ് ഫിയാസ് ഹസൻ സ്വാഗതവും നഴ്സിംഗ് സുപ്രണ്ട് ത്രേസ്യാമ്മ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Hospital, Treatment, Malik Deenar, Free Treatment, Malik Dinar Hospital with free treatment.
< !- START disable copy paste -->