ജിദ്ദ: (www.kasargodvartha.com 02.02.2021) ശുചിമുറിയില്‍ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു. ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍ പറമ്പില്‍ പള്ളിയാളില്‍ അഷ്റഫ് (43) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം രക്തസമര്‍ദം കൂടിയതിനെ തുടര്‍ന്ന് ശുചിമുറിയില്‍ വീണത്. ഗുരുതര പരിക്കേറ്റ അഷ്‌റഫിനെ ഉടന്‍ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയുമാണ് ഇദ്ദേഹം തിങ്കളാഴ്ച മരിച്ചത്. മിനിമാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ചില നിയമ തടസങ്ങള്‍ കാരണം ഇദ്ദേഹത്തിന് ഏഴ് വര്‍ഷമായി നാട്ടില്‍ പോവാന്‍ സാധിച്ചിരുന്നില്ല. ഭാര്യ: ഹഫ്‌സത്ത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Keywords: Jeddah, news, Gulf, World, Top-Headlines, Death, Injured, Treatment, hospital, Malayalee injured in a fall died in Jeddah