Join Whatsapp Group. Join now!
Aster MIMS 10/10/2023

69.12 ലിറ്റര്‍ കര്‍ണാടക മദ്യം ഉപേക്ഷിക്കപ്പെട്ട നിലയില്‍

Liquor collection found in Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.02.2021) വ്യാജമദ്യ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി കാസർകോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ എ കൃഷ്ണയും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ വ്യാജമദ്യ ശേഖരം കണ്ടെത്തി. ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യ ശേഖരം. 
Liquor collection found in Kasaragod

കുഡുലു പാറക്കട്ട ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 180 മില്ലി ലിറ്ററിന്റെ 240 കുപ്പികളും 180 മില്ലി ലിറ്ററിന്റെ 144 ടെട്രാ പാക്കറ്റുകളും അടക്കം 69.12 ലിറ്റർ കർണാടക മദ്യം കണ്ടെത്തിയത്. 

അടുത്തിടെയായി വ്യാജമദ്യ ലോബിക്കെതിരെ എക്സൈസ് വകുപ്പിന്റെ റെയ്ഡുകൾ സജീവമായി വരികയാണ്. സംഘത്തിൽ സി ഇ ഒ മാരായ ടി വി സജിത്ത് ഹസ്രത് അലി എന്നിവരും ഉണ്ടായിരുന്നു.

Keywords: Kerala, News, Kasaragod, Liquor, Excise Department, Seized, Police, Top-Headlines, Liquor collection found in Kasaragod.
< !- START disable copy paste -->

Post a Comment