കഴിഞ്ഞ വർഷത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് റഷീദിന് അവാര്‍ഡിനര്‍ഹമാക്കിയത്. പ്രളയ ദുരന്തത്തിൽ ഇരയായവർക്ക് ഭക്ഷണ കിറ്റുകള്‍, 200ലധികം കട്ടിലുകളും ബെഡുകളും വസ്‌ത്രങ്ങളും നൽകിയതും കോവിഡ് സമയത്ത് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സെര്‍വീസ്, ഭക്ഷണ കിറ്റുകള്‍, മരുന്നുകള്‍ എന്നിവ നൽകിയതും പരിഗണിച്ചാണ് മികച്ച റിലീഫ് പ്രോഗ്രാമായി തിരഞ്ഞെടുക്കപ്പെട്ടത്.
ജീവകാരുണ്യ രംഗത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. നഗരത്തിലെത്തുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ജില്ലാ പോലീസുമായി സഹകരിച്ചു അക്ഷയ പാത്രം പദ്ധതി നടപ്പിലാക്കി വരുന്നു. അടുത്തിടെ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകാൻ രണ്ട് മെഷീനുകളും സ്ഥാപിച്ചിരുന്നു.
Keywords: Kannur, Kerala, News, Lions Club, Award, Kasaragod, Lions Club International Award: CL Rashid Awards for Best President.