city-gold-ad-for-blogger

കെ എം ബിജു ആദ്യ ബേക്കൽ ഡി വൈ എസ് പി; ഹരിശ് ചന്ദ്ര നായക് കണ്ണൂരിൽ അഡീഷണൽ എസ് പിയാവും; 33 സി ഐമാർക്ക് ഡി വൈ എസ് പിമാരായി സ്ഥാനക്കയറ്റം

ബേക്കൽ: (www.kasargodvartha.com 19.02.2021) പുതുതായി രൂപീകരിച്ച ബേക്കൽ പോലീസ് സബ് ഡിവിഷനിലെ ആദ്യ ഡി വൈ എസ് പിയായി കെ എം ബിജുവിനെ നിയമിച്ചു. ബിജു അടക്കം 33 സി ഐമാർക്ക് ഡി വൈ എസ് പിമാരായി സ്ഥാനക്കയറ്റം ലഭിച്ചു.

                                                                          
കെ എം ബിജു ആദ്യ ബേക്കൽ ഡി വൈ എസ് പി; ഹരിശ് ചന്ദ്ര നായക് കണ്ണൂരിൽ അഡീഷണൽ എസ് പിയാവും; 33 സി ഐമാർക്ക് ഡി വൈ എസ് പിമാരായി സ്ഥാനക്കയറ്റം

കാസർകോട് ബദിയടുക്ക സ്വദേശി ഹരിശ് ചന്ദ്ര നായകിന് അഡീഷണൽ എസ് പിയായി സ്ഥാനക്കയറ്റം നൽകി. കണ്ണൂർ നാർകോടിക് സെൽ ഡി വൈ എസ് പിയായ അദ്ദേഹത്തെ കണ്ണൂർ അഡീഷണൽ എസ് പിയായാണ് നിയമിച്ചത്.

കാസർകോട് എസ് എം എസ്, ഡി വൈ എസ് പി കെ അശ്‌റഫിനെ പുതിയതായി രൂപീകരിച്ച കൊണ്ടോട്ടി സബ് ഡിവിഷനിലെ ഡി വൈ എസ് പിയായി നിയമിച്ചു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, വി വി ബെന്നിയെ പുതുതായി രൂപീകരിച്ച നിലമ്പൂർ സബ് ഡിവിഷൻ ഡി വൈ എസ് പിയായി നിയമിച്ചു. ആദൂർ സി ഐ, വി കെ വിശ്വംഭരൻ നായർക്ക് ഡി വൈ എസ് പി ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഒഴിവുവരുന്ന വയനാട് എസ് എം എസ് ഡി വൈ എസ് പിയായാണ് നിയമനം. എം എം ജോസിന് സ്ഥാനക്കയറ്റം നൽകി കാസർകോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയായി നിയമിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Police, Bekal, DYSP, SP, KM Biju First Bekal DYSP; Harish Chandra Nayak will be Additional SP; Promotion to 33CIs as DYSPs.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia