Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടെ വെൽഫിറ്റ് ഹംസ ഹാജി ദുബൈയിൽ നിര്യതനായി

Kasargod Welfit Hamza Haji passed away in Dubai
ദുബൈ: (www.kasargodvartha.com 13.02.2021) പൗരപ്രമുഖനും സാമൂഹ്യ കാരുണ്യ പ്രവർത്തകനുമായ കാസർകോട് തളങ്കരയിലെ വെൽഫിറ്റ്  ഹംസ ഹാജി (74) ദുബൈയിൽ വെച്ച് നിര്യാതനായി. അജ് മാനിലെ വെൽഫിറ്റ് ഗ്രൂപ്പ് പി ആർ  ആയിരുന്നു. പരേതരായ അഹ്‌മദ് ഹസൻ അലി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

Kasaragod, News, Dubai, Kerala, Thalangara, Obituary, Death, Kasargod Welfit Hamza Haji passed away in Dubai.

അസുഖത്തെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. യുഎഇ - തളങ്കര പടിഞ്ഞാർ ജമാഅത്ത് കമിറ്റി, യുഎഇ - തളങ്കര കണ്ടത്തിൽ മദ്രസ കമിറ്റി എന്നിവയുടെ ഉപദേശക സമിതി അംഗമായിരുന്നു.

സൈനബയാണ് ഭാര്യ. മക്കൾ: സുഹൈൽ, ഹസീന, നസീമ 
മരുമക്കൾ അമീർ ചെമ്മനാട്, ഉമർ തളങ്കര, റാഹില  മേൽപറമ്പ്.  

ദുബൈയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Keywords: Kasaragod, News, Dubai, Kerala, Thalangara, Obituary, Death, Kasargod Welfit Hamza Haji passed away in Dubai.
< !- START disable copy paste -->

Post a Comment