കാസര്‍കോട്: (www.kasargodvartha.com 09.02.2021) ചാര്‍ടേര്‍ഡ് അകൗണ്ടന്റ് ഫൈനല്‍ പരീക്ഷയില്‍ അഭിമാന നേട്ടവുമായി കാസര്‍കോട് സ്വദേശി. അഖിലേന്ത്യാ തലത്തില്‍ ആറാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടിയാണ് അക്ഷയ് കുമാര്‍ ജില്ലയുടെ താരമായി മാറിയത്.
മുമ്പും പല മത്സര പരീക്ഷകളിലും വിജയിച്ചിട്ടുണ്ട് ഈ പ്രതിഭ. കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു റാങ്ക് നേട്ടമെന്ന് അക്ഷയ്കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അച്ഛന്‍ എന്‍ രവീന്ദ്രന്‍ വര്‍ക് ഷോപ് നടത്തുന്നു. അമ്മ രാധ പി ടി അംഗനവാടി ടീചറാണ്. സഹോദരന്‍ അനൂപ് കുമാര്‍ കാനറാ ഹാര്‍ഡ്വെയേഴ്‌സ് സ്ഥാപനം നടത്തുന്നു.
ജയ്മാതാ സ്‌കൂളില്‍ ആയിരുന്നു അക്ഷയ്കുമാര്‍ പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു വിദ്യാഭ്യാസം സിഎച്എസ്എസ് ചട്ടഞ്ചാലില്‍ ആയിരുന്നു. സി എ എന്‍ട്രന്‍സും ഇന്ററും കണ്ണൂര്‍ ഐ എം എ യില്‍ ആയിരുന്നു. കണ്ണൂരിലെ തന്നെ മുഹമ്മദ് സാലി അസോസിയേറ്റ്‌സിന്റെ കീഴിലായിരുന്നു ആര്‍ടികിള്‍ഷിപ്. ഫൈനല്‍ പരീക്ഷയ്ക്ക് 3 വിഷയങ്ങള്‍ക്ക് മാത്രമാണ് ക്ലാസിന് പോയത്. ബാക്കിയുള്ള 5 വിഷയങ്ങളും സ്വയം പഠിക്കുകയായിരുന്നുവെന്ന് അക്ഷയ്കുമാര്‍ പറയുന്നു.
Keywords: Kasaragod, Kerala, News, Rank, Examination, Class, Teacher, Chattanchal, Kasargod Akshay Kumar with a proud achievement in the CA final examination. 6th rank at All India level
< !- START disable copy paste -->