city-gold-ad-for-blogger
Aster MIMS 10/10/2023

കർണാടക വീണ്ടും അതിർത്തി അടച്ചിടുന്നു; 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് നിർബന്ധം

കാസർകോട്: (www.kasargodvartha.com 21.02.2021) കർണാടക വീണ്ടും അതിർത്തി അടച്ചിടുന്നു. 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് നിർബന്ധമാക്കി.

തലപ്പാടി (മംഗളൂരു), ജാൽസൂർ (സുള്ള്യ), സാറഡ്ക്ക (ബൺട്വാൾ), നെട്ടണിഗെ (പുത്തൂർ) എന്നീ നാല് പോയിന്റുകളൊഴികെ കാസർകോട്ടേക്കുള്ള മുഴുവൻ അതിർത്തികളും കർണാടക സർക്കാർ തിങ്കളാഴ്ച മുതൽ അടച്ചിടും. മംഗളൂരു ഡെപ്യൂടി കമീഷണർ ശനിയാഴ്ച ഇറക്കിയ ഉത്തരവാണിത്.

ഈ നാല് പോയിന്റ്റുകളിലൂടെ കടന്നു പോകുന്നവർ 72 മണിക്കൂർ മുൻപേ എടുത്ത ആർ ടി പി സി നെഗറ്റീവ് സെർടിഫികേറ്റ് കാണിച്ചാൽ മാത്രമേ കാസർകോട് ജില്ലയിൽ നിന്നു അതിർത്തി കടത്തി വിടുകയുള്ളു.

കർണാടക വീണ്ടും അതിർത്തി അടച്ചിടുന്നു; 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് നിർബന്ധം

ബസ് കൻഡക്ടർമാർ അങ്ങനെയുള്ള സെർടിഫികേറ്റ് പരിശോധിച്ച ശേഷമേ ടികെറ്റ് കൊടുക്കാവൂ. സ്വകാര്യ വാഹങ്ങളിലുള്ളവരെ ടോൾ അധികൃതർ ഇതേ പോലെ പരിശോധിക്കും. ട്രെയിൻ, വിമാന യാത്രയിൽ വരുന്നവർക്കും ഇതേ നിയന്ത്രണം ബാധകമാണ്.

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നു ദിവസവും പോയി വരുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന റിപോർട്‌ ഹാജരാക്കാണമെന്ന ഉത്തരവ് നേരത്തെ തന്നെ നിലവിലുണ്ട്.

Keywords:  Kerala, News, Kasaragod, Mangalore, Karnataka, COVID-19, Corona, Test, Report, Karnataka closes border again; Mandatory COVID Negative Certificate 72 hours in advance.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL