ഇന്ത്യൻ ഭരണഘടനാ അനുശാസിക്കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ് അതിർത്തി അടച്ച നടപടിയെന്ന് പരാതിക്കാരൻ വിശദീകരിച്ചു. കേന്ദ്ര സർകാർ പുറപ്പെടുവിച്ച അൺലോക് നിയമങ്ങൾ നില നിൽക്കെ ഒരു ജില്ലാ ഭരണകൂടം ഇതിനെതിരായി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് എങ്ങനെയെന്നു കോടതിക്ക് മുന്നിൽ അവതരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
വാദം കേട്ട കോടതി ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചു നോടീസ് നൽകി. ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാൻ മാർച് അഞ്ച് വരെ സമയം അനുവദിച്ചിട്ടുണ്ട്. കർണാടക സർകാരിന്റെ അഡ്വകേറ്റ് ജനറൽ അടക്കമുള്ളവർ കോടതിയിൽ സന്നിഹിതനായിരുന്നു.
ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിലും കോടതിക്ക് മുന്നിലുള്ള വാദങ്ങൾ ഉദ്യോഗസ്ഥർക്ക് നാണക്കേടായി മാറിയെന്നും സുബ്ബയ്യ റൈ കാസർകോട് വാർത്തയോട് പറഞ്ഞു.
കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാൽ കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര ഉത്തരവിറക്കിക്കിയിരുന്നു. തലപ്പാടി (മംഗളൂരു), ജാൽസൂർ (സുള്ള്യ), സാറഡ്ക്ക (ബണ്ട് വാൾ), നെട്ടണിഗെ (പുത്തൂർ) എന്നീ നാല് പോയിന്റുകളിൽ കൂടി മാത്രമേ പ്രവേശനമുള്ളൂവെന്നും ചെക് പോസ്റ്റ് കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിർത്തിയിൽ നടന്നത്. കർണാടകയുടെ പരിശോധന സംഘവുമായും വാക്കേറ്റവും ബഹളവുമുണ്ടായിരുന്നു. മുദ്രാവാക്യം വിളികളുമായി രാഷ്ട്രീയ യുവജന സംഘടനകളും ഒരുമിച്ച് കൂടിയതോടെ വൻ പ്രതിഷേധമാണ് അണപൊട്ടിയത്. കർണാടകയിൽ നിന്നുള്ള വാഹനങ്ങളും സമരക്കാർ തടഞ്ഞിരുന്നു.
Keywords: Kasaragod, Kerala, News, COVID-19, Corona, Test, Karnataka, Top-Headlines, Karnataka border, Karnataka border closure: Public interest litigation to be heard on March 5.
< !- START disable copy paste -->