Join Whatsapp Group. Join now!
Aster MIMS 10/10/2023

വീണ്ടും താരമായി ഇര്‍ഫാന ഇഖ്ബാല്‍; ശെയ്ഖ് സായിദിന്റെ പേരില്‍ സ്വന്തം ചിലവില്‍ വൃദ്ധ സദനം

irfana iqbal starts Old age home with her own expense#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഉപ്പള: (www.kasargodvartha.com 17.02.2021) സാമൂഹ്യ സേവനത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സസണായ ഇര്‍ഫാന ഇഖ്ബാല്‍ വീണ്ടും താരമാവുന്നു. തെരുവില്‍ ഉപേക്ഷിക്കപെട്ടവരെയും വീടുകളില്‍ നിന്ന് പുറംതള്ളപ്പെടുന്ന മാതാപിതാക്കളെയും സംരക്ഷിക്കാന്‍ സ്വന്തം ചെലവില്‍ വൃദ്ധസദനത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് ഇര്‍ഫാന. യു എ ഇ രാഷ്ട്ര ശില്പി ശെയ്ഖ് സായിദിന്റെ നാമമാണ് വൃദ്ധസദനത്തിന് നല്‍കുക.

                                                                                  

Kasaragod, Kerala, News, Uppala, Mangalpady, Panchayath, Bandiyod, UAE, Parents, Health, Education, Food, Free Treatment, Hospital, Irfana Iqbal starts Old age home with her own expense.

ബന്തിയോടിലായിരിക്കും പദ്ധതി നടപ്പിലാക്കുക. 50 അഗതികളെ ആദ്യഘട്ടത്തില്‍ പാര്‍പ്പിക്കും. ആവശ്യമായ ഭക്ഷണം, മരുന്ന്, വസ്തുക്കള്‍ എന്നിവ സൗജന്യമായി നല്‍കും. വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം എല്ലാ ആഴ്ചയിലും വയോധികരെ പരിശോധിക്കാനും പദ്ധതിയുണ്ട്. ഏപ്രിലില്‍ തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷ.

രണ്ടാം വാര്‍ഡായ ഉപ്പള ഗേറ്റില്‍ നിന്നുള്ള അംഗമാണ് ഇര്‍ഫാന. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. അഞ്ച് വര്‍ഷം തനിക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും മഞ്ചേശ്വരം താലൂക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് നല്‍കുമെന്ന ഇര്‍ഫാനയുടെ തീരുമാനം ഏവരുടെയും പ്രശംസ നേടിയിരുന്നു. അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്നതിന്റെ പേരിലും ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ബ്യാരി ഭാഷകളില്‍ നൈപുണ്യമുണ്ട്. കംപ്യൂടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മുസ്ലിം യൂത് ലീഗ് മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് കെ എഫ് ഇഖ്ബാല്‍ ഭര്‍ത്താവാണ്. ശെയ്ഖ് അഹ് മദ് ഇമാസ്, ഇസ്സ നഫീസ, ഇഫ ഫാത്വിമ എന്നിവര്‍ മക്കളാണ്.

മംഗല്‍പാടി പഞ്ചായത്ത് പരിധിയില്‍ വയോധികരോ, കുട്ടികളോ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 9633108200, 7994011168 (വാട്‌സ് അപ്)

Keywords: Kasaragod, Kerala, News, Uppala, Mangalpady, Panchayath, Bandiyod, UAE, Parents, Health, Education, Food, Free Treatment, Hospital, Irfana Iqbal starts Old age home with her own expense.

< !- START disable copy paste -->

Post a Comment