Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഞാന്‍ ഇവിടെ നിന്നുപോകുകയാണെങ്കില്‍ അന്ന് നിന്നെയും കൊണ്ട്'; ട്വിറ്ററിനെ വെല്ലുവിളിച്ച് നടി കങ്കണ

ചൈനീട് ടിക് ടോക് ബാന്‍ ചെയ്ത പോലെ ട്വിറ്ററിനെയും ഇന്ത്യയില്‍ വിലക്കുമെന്ന് ബോളിവുഡ് നടി Mumbai, news, National, Top-Headlines, Cinema, Entertainment

മുംബൈ: (www.kasargodvartha.com 05.02.2021) ചൈനീട് ടിക് ടോക് ബാന്‍ ചെയ്ത പോലെ ട്വിറ്ററിനെയും ഇന്ത്യയില്‍ വിലക്കുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. 'അകൗണ്ട് പൂട്ടിക്കുമെന്ന് ട്വിറ്റര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഇവിടെ നിന്നുപോകുകയാണെങ്കില്‍ അന്ന് നിന്നെയും കൊണ്ടേ ഞാന്‍ പോകൂ. ചൈനീട് ടിക് ടോക് ബാന്‍ ചെയ്ത പോലെ നിന്നെയും വിലക്കും' എന്നാണ് ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്ത് കങ്കണ ട്വീറ്റ് ചെയ്തത്. 

ചൈനയുടെ കളിപ്പാട്ടമാണ് ട്വിറ്ററെന്നും യാതൊരു നിയമഭേദനവും നടത്താത്ത തന്നെ ഇവര്‍ ഭീഷണിപ്പെടുത്തുകയാണന്നും കങ്കണ ട്വീറ്റ് ചെയ്തു. നേരത്തെ കര്‍ഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ കങ്കണയുടെ പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിദ്വേഷം പ്രചരിപ്പിച്ചതിനാലാണ് ട്വീറ്റുകള്‍ നീക്കം ചെയ്തതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ട്വിറ്ററിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് കങ്കണയുടെ ട്വീറ്റ്. 

Mumbai, news, National, Top-Headlines, Cinema, Entertainment, 'I'll take you down with me'; Actress Kangana against Twitter

Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, 'I'll take you down with me'; Actress Kangana against Twitter

Post a Comment