Join Whatsapp Group. Join now!
Aster MIMS 10/10/2023

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഭരണ പരിഷ്‌ക്കരണ കമീഷന്‍ ധൂര്‍ത്തടിച്ച പണം തിരിച്ചുപിടിക്കും: കെ സുധാകരന്‍ എം പി

If the UDF comes to power, the Administrative Reforms Commission will recover the embezzled money#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പെരിയ: (www.kasargodvartha.com 18.08.2021) യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്‍ ഡി എഫ് സര്‍കാര്‍ രൂപീകരിച്ച് കോടികള്‍ ധൂര്‍ത്തടിച്ച ഭരണപരിഷ്‌ക്കരണ കമീഷന്റെ പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. 

If the UDF comes to power, the Administrative Reforms Commission will recover the embezzled money - K sudhakaran MP

കല്യോട്ട് ശരത് ലാല്‍ - കൃപേഷ് രണ്ടാം അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപരിഷ്‌ക്കരണ കമീഷന്‍ എത്ര റിപോര്‍ട് നല്‍കിയെന്ന് വ്യക്തമാക്കണം, പൊതു ഖജനാവിലെ കോടികള്‍ ചിലവഴിച്ച് പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഒന്‍പത് ഉപദേശകരെ നിയമിച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കണം, 42 വാഹനങ്ങളുടെ അകമ്പടിയോടെ പോകുന്ന മുഖ്യമന്ത്രി തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണെന്ന് പറയുന്നതില്‍ ലജ്ജിക്കുന്നു, എളിമയില്‍ നിന്ന് വന്നയാള്‍ ഇത്രയും വാഹനങ്ങളുടെ അകമ്പടിയിലൂടെ പോകുന്നത് നാണക്കേടാണ്, കേന്ദ്ര സര്‍കാര്‍ നല്‍കിയ ഭക്ഷണ സാധനങ്ങള്‍ കിറ്റുകളാക്കി നല്‍കി ക്രഡിറ്റ് അവകാശപ്പെടുകയാണെന്നും പരസ്യങ്ങള്‍ നല്‍കി കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Keywords: Kerala, Kasaragod, News, K.Sudhakaran-MP, UDF, Pinarayi-Vijayan, LDF, Government, Remembrance, If the UDF comes to power, the Administrative Reforms Commission will recover the embezzled money - K sudhakaran MP.

< !- START disable copy paste -->

Post a Comment