Join Whatsapp Group. Join now!
Aster MIMS 10/10/2023

'മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ, ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്'; ദൃശ്യം 2 കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം; മറുപടിയുമായി ആശ ശരത്

ദൃശ്യം 2 കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ Kochi, news, Kerala, Top-Headlines, Cinema, Entertainment

കൊച്ചി: (www.kasargodvartha.com 22.02.2021) ദൃശ്യം 2 കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 'മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവള്‍... അവളുടെ ഭര്‍ത്താവ് പാവമാണ്...ഹോ..മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ...' എന്നാണ് സിനിമ കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം.

Kochi, news, Kerala, Top-Headlines, Cinema, Entertainment, Housewife's reaction after seeing movie Drishyam 2

വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വിഡിയോ മകനാണ് പകര്‍ത്തിയത്. ഈ വീഡിയോ ആശ ശരത്തും ഫെയ്‌സ്ബുകില്‍ പങ്കുവച്ചു. 'പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ..' എന്ന കുറിപ്പോടെയാണ് ആശ രസകരമായ ഈ വീഡിയോ പങ്കുവച്ചത്. 

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Housewife's reaction after seeing movie Drishyam 2

Post a Comment