Join Whatsapp Group. Join now!
Aster MIMS 10/10/2023

തെരെഞ്ഞടുപ്പിനോടനുബന്ധിച്ച് പൊലീസ് സ്‌റ്റേഷനിൽ തോക്ക് ഹാജരാക്കണമെന്ന കലക്ടറുടെ നിർദേശത്തിനെതിരെ ഹൈകോടതിയുടെ വിമർശനം; അഭിഭാഷകന് രണ്ട് ദിവസത്തിനകം തോക്ക് വിട്ടുകൊടുക്കാൻ ഉത്തരവ്

High Court criticizes Collector's order to produce firearms at police station in connection with elections #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.02.2021) തെരെഞ്ഞടുപ്പിനോടനുബന്ധിച്ച് പൊലീസ് സ്‌റ്റേഷനിൽ തോക്ക് ഹാജരാക്കണമെന്ന കലക്ടറുടെ നിർദേശത്തിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം. ഹർജിക്കാരനായ അഭിഭാഷകന് പൊലീസ് പിടിച്ചു വെച്ച തോക്ക് രണ്ട് ദിവസത്തിനകം വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു. കാസർകോട് ബാറിലെ അഭിഭാഷകനായ ബദിയടുക്കയിലെ അഡ്വ. പ്രദീപ് റാവു നൽകിയ ഹരജിയിലാണ് തോക്ക് വിട്ടുകൊടുക്കാൻ ഉത്തരവായത്.

                                                                      
Kasaragod, Kerala, News, Election, Police, High-Court, District Collector, Police-station, Firearms, Gun, High Court criticizes Collector's order to produce firearms at police station in connection with elections.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ വാങ്ങി വെച്ച ലൈസൻസ് ഉള്ള തോക്ക് ഉടമസ്ഥനായ അഭിഭാഷകന് രണ്ട് ദിവസത്തിനകം തിരിച്ചു നൽകാനാണ് ഹൈകോടതി ഉത്തരവായത്. കളക്ടർ, ബദിയടുക്ക സ്റ്റേഷൻ ഹൗസ് ഓഫീസർ തുടങ്ങിയവരെ എതിർകക്ഷികളാക്കി കാസർകോട് ബാർ അസോസിയേഷൻ സെക്രട്ടറി കൂടിയായ അഡ്വ. പ്രദീപ് റാവു സമർപ്പിച്ച റിട് ഹരജിയുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക വിധി ഉണ്ടായത്.

തെരെഞ്ഞടുപ്പ് കമീഷൻ ഇത് സംബന്ധിച്ച് പുറത്തിറക്കിയ സർകുലറിന് വിരുദ്ധമായാണ് ലൈസൻസുള്ളവരെല്ലാം അവരുടെ തോക്കുകൾ അതാത് പൊലീസ്‌ സ്റ്റേഷനുകളിൽ ഹാരാക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചത്. ഇത് ശരിയായ നടപടിയല്ലെന്നും ഏതെങ്കിലും ക്രിമിനൽ കേസുകളിൽ പ്രതികളാക്കപ്പെട്ടവരുടെ തോക്കുകൾ മാത്രമേ പൊലീസിൽ സറൺഡർ ചെയ്യേണ്ടതുള്ളുവെന്ന തെരെഞ്ഞടുപ്പ് കമീഷൻ്റെ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായ നിർദേശമാണ് ജില്ലാ ഭരണകൂടവും പൊലീസും അടിച്ചേൽപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹൈകോടതിയെ സമീപിച്ചത്. ഹർജിക്കരന് വേണ്ടി അഭിഭാഷകൻ അഡ്വ. ടി മധു ഹാജരായി.


Keywords: Kasaragod, Kerala, News, Election, Police, High-Court, District Collector, Police-station, Firearms, Gun, High Court criticizes Collector's order to produce firearms at police station in connection with elections.

< !- START disable copy paste -->

Post a Comment