city-gold-ad-for-blogger

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 26.02.2021) വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീചെർ അറിയിച്ചു. എത്രയും പെട്ടെന്ന് പരിശോധന ഫലം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് അപ്‌ലോഡ് ചെയ്ത യാത്രാ അനുമതി തേടി പോവുന്ന പ്രവാസികൾക്ക് നാട്ടിലെ വിമാനത്തവാളത്തിൽ സ്വന്തം ചെലവിൽ വീണ്ടും ടെസ്റ്റ് നടത്തണമെന്ന നിബന്ധനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിമാനത്താവളത്തിൽ യാത്രക്കാർ ബഹളം വെയ്ക്കുകയും ചെയ്തിരുന്നു.

കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് സുവിദയിൽ അപ്‌ലോഡ് ചെയ്താൽ മാത്രമാണ് യാത്രയ്ക്ക് അനുവാദം നൽകുന്നത്. 150 ദിർഹമാണ് (ഏകദേശം 3000 രൂപ) യുഎഇയില്‍ ഒരാള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ പരിശോധന നടത്തി വിമാനത്താവളത്തിലെത്തിയാൽ വൈറസിന്റെ സാന്നിധ്യം അറിയുന്നതിന് മോളികുലാർ ടെസ്റ്റ് സ്വന്തം ചെലവിൽ നടത്തണമെനന്നായിരുന്നു ഉത്തരവ്. 1500 രൂപവരെ ഇതിന് ഈടാക്കിയിരുന്നു.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി

തൊഴിൽ പ്രശ്നങ്ങളും മറ്റ് സാമ്പത്തിക ബാധ്യതകളിലും പെട്ട് വിഷമിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു ഈ ഉത്തരവ്. വിമാന ടികെറ്റിനും വൻ തുകയാണ് നൽകേണ്ടി വരുന്നത്. അതിന് പുറമെ ടെസ്റ്റ് കൂടി സ്വന്തം ചെലവിൽ ചെയ്യേണ്ടി വരുന്നത് പ്രയാസകരമായിരുന്നു. കുടുംബ സമേതം യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറെ ബാധിച്ചത്. പ്രതിഷേധങ്ങൾക്കിടെ എത്തിയ സർകാരിന്റെ തീരുമാനം പ്രവാസികൾക്ക് ആശ്വാസമായി.

Keywords:  Thiruvananthapuram, Health-minister, News, Kerala, Test, COVID-19, Corona, Top-Headlines, Health Minister says RTPCR test will be free for those coming from abroad.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia