Join Whatsapp Group. Join now!
Aster MIMS 10/10/2023

വഴിതെറ്റിച്ചു എന്ന പരാതികേട്ടു മടുത്തു.! ഗൂഗിള്‍ മാപ് മുഖം മിനുക്കുന്നു, പുതിയ സ്മാര്‍ട് ഫീചറുകളുമായി അപ്ഡേറ്റ് ഉടന്‍

Mobile Phone, Google Maps UI is getting a refresh, here's how the new route selection screen will look like #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത

ന്യൂഡെല്‍ഹി: (www.kasargodvartha.com 05.02.2021) പുതിയ സ്മാര്‍ട് ഫീചറുകളുമായി ഗൂഗിള്‍ മാപ് അപ്ഡേറ്റ് ഉടന്‍. നിലവിലെ രൂപത്തേക്കാള്‍ വൃത്തിയുള്ളതായി തോന്നുന്ന ഒരു പുതിയ പുതുക്കിയ രൂപമാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്സ് പരീക്ഷിക്കുന്നതെന്നാണ് റിപോര്‍ട്. പുതിയ യുഐ മാറ്റം ഇപ്പോള്‍ റൂട് ഓപ്ഷന്‍ സ്‌ക്രീനില്‍ ടാര്‍ഗെറ്റ് ചെയ്തതായി തോന്നുന്നു. പരിഷ്‌ക്കരിച്ച പതിപ്പ് കൂടുതല്‍ സ്മാര്‍ടായിരിക്കുന്നു.

വര്‍ഷങ്ങളായി മാപ്സിന് ഒരു പ്രധാന യുഐ മാറ്റം ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ പരാതിക്കാരുടെ എണ്ണം കാര്യമായി വര്‍ദ്ധിക്കുന്നതു മനസ്സിലാക്കിയാണ് ഇപ്പോള്‍ റൂടൊന്ന് മാറ്റിപിടിക്കാന്‍ ഗൂഗിള്‍ തയ്യാറായിരിക്കുന്നത്. റൂട് സെലക്ഷന്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന ടോപ് ബാറിനെ ഗൂഗിള്‍ മാപ്സ് ഉടന്‍ മാറ്റിസ്ഥാപിക്കുമെന്നാണ് സൂചനകള്‍.

പുതിയ യുഐ സ്പോട് അനുസരിച്ച്, പുതിയ റൂട് സെലക്ഷന്‍ സ്‌ക്രീനിന് മുകളിലെ ബാറില്‍ സ്റ്റാര്‍ടിങ്, ലക്ഷ്യസ്ഥാന പോയിന്റുകള്‍ ഉണ്ടായിരിക്കും. അതേസമയം താഴെയുള്ള സ്‌ക്രീനില്‍ ഒരു കാര്‍, പൊതു ഗതാഗതം, നടത്തം, ക്യാബ്, ബൈക് എന്നിവ പോലുള്ള വ്യത്യസ്ത യാത്രാരീതികളും ഉള്‍ക്കൊള്ളിക്കും. എക്സ്ഡിഎ ഡവലപര്‍മാര്‍ പങ്കിട്ട സ്‌ക്രീന്‍ഷോടുകളിലാണ് ഇത്തരം ഡിസ്പ്ലേ കാണുന്നത്. ഇത് സ്‌ക്രോള്‍ ചെയ്യാവുന്ന പട്ടികയായി സ്ഥാപിച്ചിരിക്കുന്നു. വ്യത്യസ്ത യാത്രാരീതികള്‍ കാണിക്കുന്ന ഇത് കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയായും അനുഭവപ്പെടുന്നു.

News, National, India, Top-Headlines, New Delhi, Technology, Business, Mobile Phone, Google Maps UI is getting a refresh, here's how the new route selection screen will look like


മുമ്പത്തെപ്പോലെ, നിലവിലെ ലൊകേഷന് തൊട്ടടുത്തായി ഒരു ഓപ്ഷന്‍ ബടണ്‍ ഉണ്ട്, അവിടെ ഉപയോക്താക്കള്‍ക്ക് റൂട് ഓപ്ഷനുകള്‍ ആക്സസ് ചെയ്യാനും ഒരു സ്റ്റോപ് ചേര്‍ക്കാനും പുറപ്പെടല്‍ അല്ലെങ്കില്‍ എത്തിച്ചേരാനുള്ള സമയം സജ്ജീകരിക്കാനും കഴിയും. യാത്ര പുറപ്പെടുന്നതുമായി ബന്ധപ്പെട്ട ഓര്‍മ്മപ്പെടുത്തലുകള്‍ പങ്കിടാനോ ഒരു ഓര്‍മ്മപ്പെടുത്തല്‍ സജ്ജമാക്കാനും ഇനി കഴിയും. ടോള്‍ അല്ലെങ്കില്‍ ഫെറികള്‍ അല്ലെങ്കില്‍ മോടോര്‍വേകള്‍ ഒഴിവാക്കി കൊണ്ടുള്ള റൂട് ഓപ്ഷനുകളും പുതിയ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു.

നാവിഗേറ്റുചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സ്ട്രീറ്റ് വ്യൂവിനായി സ്പ്ലിറ്റ് സ്‌ക്രീന്‍ യുഐ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്ന ഒരു പുതിയ യുഐയും മാപ്സ് പരീക്ഷിക്കുന്നുണ്ടെന്ന് റിപോര്‍ട് അവകാശപ്പെട്ടു. ഈ പുതിയ ഫീചര്‍ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍, സ്ട്രീറ്റ് വ്യൂ സപോര്‍ട് ഇല്ലാത്തതിനാല്‍ ഈ ഓപ്ഷന്‍ ഇന്ത്യയിലേക്ക് വരില്ല.

Keywords: News, National, India, New Delhi, Top-Headlines, Technology, Business, Mobile Phone, Google Maps UI is getting a refresh, here's how the new route selection screen will look like

Post a Comment