city-gold-ad-for-blogger

യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിമാനത്താവളത്തിൽ നിന്നും പിടികൂടി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 06.02.2021) പട്ടിക വിഭാഗത്തിൽപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിലായിരുന്ന  പ്രതിയെ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കൊന്നക്കാട് സ്വദേശി കരീം (28) ആണ് വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം ദുബൈയിലേക്ക് മുങ്ങിയെന്നാണ് പരാതി.

യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിലായിരുന്ന  പ്രതിയെ വിമാനത്താവളത്തിൽ നിന്നും പിടികൂടി

ദുബൈയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വെള്ളരിക്കുണ്ട് അഡീഷണൽ എസ് ഐ രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കരീമിനെ പിടികൂടിയത്.

ഓടോ ഡ്രൈവർ ആയിരുന്ന കരീം 2013 ൽ ആയിരുന്നു യുവതിയെ പ്രണയം നടിക്കുകയും പിന്നീട് രഹസ്യകേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇതിനിടയിൽ ഇയാൾ ദുബൈയിലേക്ക് കടന്നു കളയുകയായിരുന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ കരീമിനെ റിമാൻഡ് ചെയ്തു.

Keywords:  Vellarikundu, Kasaragod, News, Kerala, Molestation, Accused, Arrest, Women, Assault, Love, Girl assaulted by pretending to be in love, suspect caught from the airport.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia