Join Whatsapp Group. Join now!
Aster MIMS 10/10/2023

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം; മരിച്ചത് എസ് ഐ ആയി ചുമതലയേൽക്കാൻ യാത്ര തിരിച്ച യുവാവും മൂന്ന് സുഹൃത്തുക്കളും

Four killed in tanker lorry-car collision#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹാസൻ: (www.kasargodvartha.com 14.02.2021) ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, വിക്രം, ചേതൻ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം 25 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. ചന്നാരായപട്ടണയ്ക്ക് സമീപം ദേശീയപാത 75 ൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നു.

Karnataka, News, Mangalore, Accident, Death, Accidental Death, Car, Lorry, Police, Case, Top-Headlines, Youth, Four killed in tanker lorry-car collision.

സബ് ഇൻസ്‌പെക്ടറായി ജോലി ലഭിച്ച ചേതൻ ചുമതലയേൽക്കാനായി മൂന്ന് സുഹൃത്തുക്കളോടൊപ്പം ചികമംഗളൂരുവിലേക്ക് പോവുന്നതിനിടയിലാണ് അപകടം നടന്നത്. മറ്റ് മൂന്ന് പേരും ബെംഗളൂരുവിലെ ഐടി കമ്പനികളിലെ ഉദ്യോഗസ്ഥരാണ്. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

മന്ത്രി കെ ഗോപാലയ്യ സംഭവ സ്ഥലം സന്ദർശിച്ചു. ചന്നാരായപട്ടണം സിറ്റി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Keywords: Karnataka, News, Mangalore, Accident, Death, Accidental Death, Car, Lorry, Police, Case, Top-Headlines, Youth, Four killed in tanker lorry-car collision.
< !- START disable copy paste -->


Post a Comment