Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറഡുക്ക ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സി എച് അബൂബക്കര്‍ ഹാജി നിര്യാതനായി

Former president of karadka grama panchayath and Muslim League leader CH Aboobacker Haji passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആദൂര്‍: (www.kasargodvartha.com 27.02.2021) കാറഡുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ ചിര്‍ത്തട്ടി മാളിക വീട്ടില്‍ സി എച് അബൂബകര്‍ ഹാജി (84) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.

Former president of karadka grama panchayath and Muslim League leader CH Aboobacker Haji passed away

മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രടറി, ചിര്‍ത്തട്ടി ജുമാ മസ്ജിദ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ മുസ്ലിം ലീഗിന്റെ വളര്‍ചയില്‍ നിര്‍ണായക സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു അബൂബക്കര്‍ ഹാജി.

ഭാര്യ: നഫീസ. മക്കള്‍: ബീഫാത്വിമ, അബ്ദുര്‍റഹ് മാന്‍, ആമിന, സഫിയ, മുഹമ്മദ് കുഞ്ഞി, ഖദീജ, മൈമൂന, ആസിയ. മരുമക്കള്‍: മുഹമ്മദ് ചിര്‍ത്തട്ടി, മുഹമ്മദ് കുഞ്ഞി കുമ്പക്കോട്, അബ്ദുല്ല പള്ളങ്കോട്, അശ്‌റഫ് നാട്ടക്കല്‍, അബ്ദുര്‍റഹ് മാന്‍ അടുര്‍, സൂപ്പി കൊറ്റുമ്പ, അസ്മ, ഹസീന 

സഹോദരങ്ങള്‍: സി എച് മൂസാന്‍, സി എച് അബ്ബാസ്, ഇബ്രാഹിം സി എച്, അബ്ദുല്‍ ഖാദര്‍, ഹംസ സി എച്, ആസിയ, ആയിശ, ഖദീജ, ആമിന, മറിയം, ഹലീമ, പരേതനായ അബ്ദുല്ല

ഖബറടക്കം ചിര്‍ത്തട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച രാവിലെ നടക്കും.

അബൂബകര്‍ ഹാജിയുടെ നിര്യാണത്തില്‍ കാറഡുക്ക പഞ്ചായത്ത് യൂത് ലീഗ് കമിറ്റി അനുശോചിച്ചു. കാസര്‍കോട് മണ്ഡലം യൂത് ലീഗ് വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി സി എ നഗര്‍, കാറഡുക്ക പഞ്ചായത്ത് യൂത് ലീഗ് പ്രസിഡന്റ് ഹമീദ് മഞ്ഞംപാറ, ജനറല്‍ സെക്രടറി ബി എ ലത്വീഫ് ആദൂര്‍, ട്രഷറര്‍ അശ്‌റഫ് കുണ്ടാര്‍, സിദ്ദീഖ് ബെള്ളിപ്പാടി അനുശോചനം രേഖപ്പെടുത്തി.

Keywords: Kasaragod, Kerala, News, Obituary, Death, Adhur, Karadukka, Panchayath, Muslim-league, President, Masjid, Secretary, Muslim-league-Leaders, Former president of karadka gr

ama panchayath and Muslim League leader CH Aboobacker Haji passed away.


< !- START disable copy paste -->

Post a Comment