Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രശസ്ത അമ്മങ്കുടം കലാകാരന്‍ നാരായണന്‍ കാവുങ്കാലിന് ഫോക്‌ലോര്‍ അവാര്‍ഡ്

Folklore Award for Famous Ammankudam Artist Narayanan Kavungal#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.02.2021) പ്രശസ്ത അമ്മങ്കുടം കലാകാരന്‍ നാരായണന്‍ കാവുങ്കാലിന് 2020ലെ ഫോക്‌ലോര്‍ അവാര്‍ഡ് ലഭിച്ചു. നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയെങ്കിലും ഇപ്പോള്‍ ലഭിച്ച ഈ അംഗീകാരം ഏറെ സന്തോഷം നല്‍കുന്നുവെന്നും, മുന്ന് പതിറ്റാണ്ട് കാലത്തെ കലാ പ്രവര്‍ത്തനങ്ങളില്‍ തന്റെ കൂടെ സജീവമായി പ്രവര്‍ത്തിക്കുന്ന 85 ഓളം കലാപ്രവര്‍ത്തകര്‍ക്ക് കൂടി ലഭിച്ച അംഗീകാരമായി ഫോക്‌ലോര്‍ അവാര്‍ഡിനെ കാണുന്നുവെന്നും, അതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും നാരായണന്‍ കാവുങ്കാല്‍ പ്രതികരിച്ചു. അവാർഡ് ലഭിച്ചതറിഞ്ഞു അഭിനന്ദന പ്രവാഹം തുടരുകയാണ്.

Folklore Award for Famous Ammankudam Artist Narayanan Kavungal

കാവുങ്കാല്‍ നാരായണന്റെ നേതൃത്വത്തില്‍ നീലേശ്വരം പാലക്കാട്ട് പൂക്കാവടി സംഘത്തിന്റെ 85 ഓളം കലാകാരടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും കലാ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.  2012ല്‍ ഫ്രാന്‍സില്‍ നടന്ന കലാപരിപാടികളില്‍ പാലക്കാട്ട് പൂക്കാവടി സംഘത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഉത്തര മലബാറിന്റെ ഉത്സവകാലങ്ങളില്‍ ഘോഷയാത്രകളിലും കാഴ്ചവരവുകളിലും, രാഷ്ട്രീയ കലാ സംസ്‌കാരിക ഘോഷയാത്രകളിലും സ്ഥിരം സാന്നിദ്ധ്യമാണ് ഇദ്ദേഹത്തിന്റെ കലാസംഘം. 

വ്യത്യസ്ഥമായ നിരവധി കലാപ്രകടനങ്ങളുടെ സംഗമം തന്നെയാണ്  സംഘത്തെ ഘോഷയാത്രകളില്‍ ശ്രദ്ധേയമാക്കുന്നത്. വൈദ്യുത ദീപാലങ്കാരങ്ങളോടുകൂടിയ വലിയ ഗോപുര കാവടികളും അമ്മങ്കുടങ്ങളുമാണ് കൂടുതല്‍ ആകര്‍ഷകം. 85 ഓളം കലാകാരന്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന അമ്മങ്കുടം ശ്രമകരമായ ഒന്നാണ്. കഴിഞ്ഞ വര്‍ഷം കലാരത്‌ന അവര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

Keywords: Kasaragod, Kerala, News, Kanhangad, Award, Appreciate, Arts, Politics, Art-Fest, Folklore Award for Famous Ammankudam Artist Narayanan Kavungal.

< !- START disable copy paste -->

Post a Comment