Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ്; യുഎഇയില്‍ ഒരു സ്ത്രീ ഉള്‍പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍

യുഎഇയില്‍ ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ Abudhabi, news, Gulf, World, Top-Headlines, arrest, Bank, Police, Fraud, Crime

അബൂദബി: (www.kasargodvartha.com 18.02.2021) യുഎഇയില്‍ ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍. പ്രവാസികളായ ഇവരില്‍ നിന്ന് ഫോണുകളും നിരവധി സിം കാര്‍ഡുകളും പിടിച്ചെടുത്തായും അബൂദബി പൊലീസ് അറിയിച്ചു. നിരവധി പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. 

ബാങ്കില്‍ നിന്നാണെന്നും അകൗണ്ട് ഫ്രീസാണെന്നും അറിയിച്ചാണ് ഇവര്‍ ഫോണില്‍ വിളിക്കുക. തന്ത്രപൂര്‍വം ബാങ്ക് അകൗണ്ട് വിവരങ്ങളും പാസ് വേര്‍ഡുകളും കൈക്കലാക്കും. തുടര്‍ന്ന് അകൗണ്ടില്‍ നിന്ന് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. അജ്മാന്‍ പൊലീസിന്റെ സഹകരണത്തോടെയാണ് സംഘത്തെ അബൂദബി പൊലീസ് പിടികൂടിയത്. പിടിയിലായ അഞ്ച് പേരും ഏഷ്യക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി.

Abudhabi, news, Gulf, World, Top-Headlines, arrest, Bank, Police, Fraud, Crime, Five people, including one woman, arrested for phone scams designed to steal funds in UAE

Keywords: Abudhabi, news, Gulf, World, Top-Headlines, arrest, Bank, Police, Fraud, Crime, Five people, including one woman, arrested for phone scams designed to steal funds in UAE

Post a Comment