തിരുവനന്തപുരം: (www.kasargodvartha.com 06.02.2021) വരയാടുകളുടെ പ്രജനന കാലമായതിനാല്‍ മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. മാര്‍ച് 31 വരെയാണ് പാര്‍ക് അടച്ചിടുന്നത്. 223 വരയാടുകള്‍ ഉദ്യേനത്തിലാകെ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ രാജമല നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ്.
കോവിഡ് പ്രോടോകോള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. പാര്‍ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുകിംഗ് പുനരാരംഭിക്കും. 111 വരയാട്ടിന്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം രാജമലയില്‍ പിറന്നത്.
Keywords: News, Kerala, Top-Headlines, Animal, Thiruvananthapuram, Eravikulam National Park, Close, Eravikulam National Park closed till March 31