city-gold-ad-for-blogger
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ്: ചെലവുകള്‍ നിരീക്ഷിക്കാൻ 5 ഫ്ലയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസർകോട്: (www.kasargodvartha.com 27.02.2021) നിയമസഭാ തെരെഞ്ഞെടുപ്പിൽ ജില്ലയിലെ ചെലവുകൾ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ലയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓരോ സ്‌ക്വാഡിനും സീനിയർ എക്സിക്യൂടീവ്‌ മജിസ്‌ട്രേറ്റ് നേതൃത്വം നൽകും. ഒരു സീനിയർ പൊലീസ് ഓഫീസർ, മൂന്നോ നാലോ സായുധ പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ എന്നിവർ സ്‌ക്വാഡ് അംഗങ്ങളായിരിക്കും. അനധികൃത പണമിടപാടുകൾ, മദ്യവിതരണം, മറ്റേതെങ്കിലും രീതിയിൽ വോടർമാർക്ക് കൈക്കൂലി നല്കൽ എന്നിവ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും.

തെരഞ്ഞെടുപ്പ്: ചെലവുകള്‍ നിരീക്ഷിക്കാൻ 5 ഫ്ലയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

മഞ്ചേശ്വരം മണ്ഡലത്തില്‍ എസ് ജി എസ് ടി ജോയിന്റ് കമീഷണര്‍ ഓഫീസിലെ ടാക്‌സ് ഓഫീസര്‍ മൈല നായ്ക്കും കാസര്‍കോട് മണ്ഡലത്തില്‍  എസ് ജി എസ് ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കെ രാജേന്ദ്രയും ഉദുമ മണ്ഡലത്തില്‍ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പി വി രത്‌നാകരനും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ വി സജിത്ത് കുമാറും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കാസര്‍കോട് റീസര്‍വേ ഓഫീസ് ടെക്‌നികല്‍ അസിസ്റ്റന്റ് തമ്പാനും സ്‌ക്വാഡിന് നേതൃത്വം നല്‍കും.

സ്‌ക്വാഡ് അംഗങ്ങൾക്ക് മാര്‍ച്‌ ഒന്നിന് രാവിലെ 11 മണിക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കും.

Keywords: Kasaragod, Kerala, News, Election, Niyamasabha-Election-2021, District, Special-squad, Police, Manjeshwaram, Udma, Kanhangad, Trikaripur, Collectorate, Election: 5 Flying Squads formed to monitor expenses.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL