Join Whatsapp Group. Join now!
Aster MIMS 10/10/2023

ശമ്പളപരിഷ്കരണ റിപോർടിലെ അപാകതകൾ പരിഹരിച്ച് ഉത്തരവിറക്കണം: ഡോ. എം കെ മുനീർ എം എൽ എ

Deficiencies in the pay revision report should be rectified and ordered: Dr. MK Muneer MLA #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 01.02.2021) ശമ്പളപരിഷ്കരണ റിപോർടിലെ പ്രതിലോമകരമായ നിർദേശങ്ങൾ തള്ളിക്കളഞ്ഞ് ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചു കൊണ്ട് മാത്രമേ ശമ്പളപരിഷ്കരണം നടപ്പിലാക്കാവൂവെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന സിവിൽ സെർവീസ് സംരക്ഷണ യാത്ര കാസർകോട് കലക്ടറേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസmlരിക്കുകയായിരുന്നു അദ്ദേഹം.

ജാഥാക്യാപ്റ്റൻ എസ് ഇ യു സംസ്ഥാന പ്രസിഡൻറ് എ എം അബൂബകറിന്, എം കെ മുനീർ പതാക കൈമാറി. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ എസ് ഹംസ മുഖ്യ പ്രഭാഷണം നടത്തി. സി ബി മുഹമ്മദ്, എൻ എ നെല്ലിക്കുന്ന് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ലത്വീഫ് പാണലം, മുഹമ്മദ്‌ കുട്ടി മാസ്റ്റർ, എൻ പി സൈനുദ്ദീൻ, ടി.കെ. അൻവർ, അബ്ദുർ റഹ്‌മാൻ നെല്ലിക്കട്ട, സിയാദ് പി സംസാരിച്ചു. ഒ എം ശഫീഖ് സ്വാഗതവും ആമിർ കോഡൂർ നന്ദിയും പറഞ്ഞു.

Deficiencies in the pay revision report should be rectified and ordered: Dr. MK Muneer MLA

ഹംസ മന്ദലാംകുന്ന്, എസ് എം എ സത്താർ, സലാം കരുവാറ്റ, റാഫി പോത്തൻകോട്, വി ജെ സലിം, എം മുഹമ്മദ് അലി, അമീർ കോടൂർ, അബ്ദുൽ ബശീർ കെ, അശ്റഫ് മാണിക്യം, സലിം ആലുക്കൽ, സുഹൈലി ഫാറൂഖ് ജാഥാ സ്ഥിരാംഗങ്ങളാണ്. യാത്ര ഫെബ്രുവരി 19ന്

സെക്രടറിയേറ്റിനു മുൻപിൽ സമാപിക്കും.

Keywords: MLA, Doctor, Report, Kasaragod, Kerala, News, Deficiencies in the pay revision report should be rectified and ordered: Dr. MK Muneer MLA.
< !- START disable copy paste -->


Post a Comment