Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോടും ദക്ഷിണകന്നഡയിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ സംഘം അറസ്റ്റിൽ

Defendant arrested in several theft cases in Kasargod and Dakshina Kannada #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂരു: (www.kasargodvartha.com 06.02.2021) കാസർകോട്, ദക്ഷിണകന്നഡ ജില്ലകളിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായ സംഘം അറസ്റ്റിൽ. അർക്കുല, വളച്ചിൽ സ്വദേശിയായ അമ്മി എന്ന അമറുദ്ദീൻ, മംഗളൂരു, കണ്ണൂർ സ്വദേശികളായ മുഹമ്മദ് യൂനുസ്, അപ്പി എന്ന ഹാഫിസ്, സാജിപമൂദ പെർവ സ്വദേശിയായ കല്ലാ ഫാറൂഖ് എന്ന ഉമ്മർ ഫാറൂഖ് (27), മംഗളൂരു ബെംഗ്രെ സ്വദേശിയായ മുഹമ്മദ് സഫ്‌വാൻ എന്ന ശരത് (19) എന്നിവരാണ് അറസ്റ്റിലായത്.

Mangalore, News, Kasaragod, Karnataka, Theft, Arrest, Case, Accused, Top-Headlines, Bantwal, Defendant arrested in several theft cases in Kasargod and Dakshina Kannada.

ഒമ്പത് സ്ഥലങ്ങളിൽ മോഷണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. വിട്ടൽ, ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സംഘത്തിൽപെട്ട സുരഭി ബാർ മോഷണക്കേസിലെ പ്രതികളായ അമറുദ്ദീൻ, മുഹമ്മദ് യൂനുസ്, ഹാഫിസ് എന്നിവരെ എസ്‌ഐ അവിനാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 4.8 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. ബൈക്, മൊബൈൽ ഫോൺ, ഡിവിആർ സെറ്റ് ടോപ് ബോക്സ്, ഏകദേശം 35,000 രൂപ എന്നിവയാണ് പിടികൂടിയത്.

വിട്ടൽ എസ്‌ഐ വിനോദ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമർ ഫാറൂഖ്, ശരത് എന്നിവരെ പിടികൂടിയത്. 14 ബുള്ളറ്റുകൾ, രണ്ട് ബൈകുകൾ, മൂന്ന് ഡിവിആർ, ഒരു മോണിറ്റർ, ബ്രോഡ്ബാൻഡ് ഒ എൽ ടി ബോക്സ് എന്നിവയും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.

മഞ്ചേശ്വരത്തെ ബൈക് മോഷണം അടക്കം നിരവധി കേസുകൾ പ്രതികൾക്കെതിരെയുണ്ട്. ഫാറൂഖിന്റെ പേരിൽ മാത്രം 31 ഓളം കേസുകളുണ്ട്.

ബണ്ട് ‌വാൾ, വിട്ടൽ, ഉപ്പിനങ്ങാടി, പുത്തൂർ എന്നിവിടങ്ങളിൽ മോഷണങ്ങൾ വർധിച്ച സാഹചര്യത്തിൽ സർകിൾ ഇൻസ്പെക്ടർ ടി ഡി നാഗരാജ് യോഗം വിളിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാരായ അവിനാശ്, പ്രസന്ന, വിനോദ് റെഡ്ഡി, സഞ്ജീവ്, കലൈമർ, ഇറയ്യ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

Keywords: Mangalore, News, Kasaragod, Karnataka, Theft, Arrest, Case, Accused, Top-Headlines, Bantwal, Defendant arrested in several theft cases in Kasargod and Dakshina Kannada.

< !- START disable copy paste -->


Post a Comment