മുള്ളേരിയ: (www.kasargodvartha.com 10.02.2021) ബംഗളൂരുവില്‍ നിന്നും മാരകമായ മയക്കുമരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു. കഴിഞ്ഞ ദിവസം ആദൂരിൽ പൊലീസിൻ്റെ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശികളായ നാലു പേർ മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ മാത്രമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
കാസർകോട് ആന്റി നാര്‍കോടിക് ഫോഴ്‌സ് മേധാവി ജെയ്‌സണ്‍ കെ അബ്രഹാം, ഇന്‍സ്‌പെക്ടര്‍ സി എ അബ്ദുർറഹീം, ആദൂർ സി ഐ വി കെ വിശ്വംഭരന്‍, എസ് ഐ കെ നാരാണന്‍ നായര്‍, സി കെ ബാലകൃഷ്ണന്‍, അബൂബകര്‍ കല്ലായി, എ എസ് ഐ ശിവകുമാര്‍, മുകേഷ്, മോഹനന്‍, ടി ചന്ദ്രന്‍, കെ രാജന്‍, ജെ നാരായണ, സൂരജ് എന്നിവരാണ് പരിശോധനാൈ സംഘത്തിലുണ്ടായിരുന്നത്.
Keywords: Mulleria, Kasaragod, Kerala, News, Karnataka, Arrest, Police, Deadly drugs flow from Bangalore to Kerala: Only 4 arrested last day; Defendants will be taken into custody.