പയ്യന്നൂര്‍: (www.kasargodvartha.com 24.02.2021) വാടക ക്വാട്ടേഴ്‌സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി കെ ശിവപ്രസാദ് (28) ഏഴിലോട് പുറച്ചേരിയിലെ ആര്യ (21) എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകിട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Keywords: Payyanur, news, Kerala, Kasaragod, Death, suicide, Medical College, Treatment, hospital, Couple who tried to commit suicide by setting fire in Payyanur died.
< !- START disable copy paste -->