Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്‌കിനെതിരെ പരാതി ഉയരുന്നു

Complaints are being raised against the khadi mask provided with the food kit
കാസർകോട്: (www.kasargodvartha.com 26.02.2021) ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്‌കിനെതിരെ പരാതി ഉയരുന്നു. റേഷൻകടകളിൽ കിറ്റിലൂടെ വിതരണം ചെയ്യുന്ന മാസ്ക് തീരെ ഗുണനിലവാരമില്ലാത്തതാണെന്നാണ് പരാതി. ഇതിനെതിരെ അണങ്കൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ മാസ്ക് വിതരണം ചെയ്‌ത്‌ പ്രതിഷേധിച്ചു. ഹാരിസ് പള്ളിക്കാൽ റേഷൻ ഉപഭോക്താക്കൾക്ക് മാസ്ക്ക് വിതരണം ചെയ്തു.
                                                                          
Kasaragod, Kerala, News, Top-Headlines, Ration Shop, Food, Mask, Complaint, Complaints are being raised against the khadi mask provided with the food kit.

ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്കിന്റെ വിലയിൽ അഴിമതിയുണ്ടെന്നു സൂചിപ്പിക്കുന്ന പോസ്റ്റ് നേരത്തേ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോസ്റ്റ് ഷെയർ ചെയ്ത ഖാദി ബോർഡ് ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഖാദി ബോർഡിന്റെ തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ സീനിയർ ക്ലർകും ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രടറിയുമായ ബി എസ് രാജീവിനെയാണ് അന്വേഷണവിധേയമായി സെക്രടറി ഡോ. കെ എ രതീഷ് സസ്പെൻഡ് ചെയ്തത്.

ഖാദി ബോർഡിന്റെ ജീവനക്കാരനായിരിക്കെ സർകാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചതു ഗുരുതരമായ കൃത്യവിലോപമാണെന്നു ചൂണ്ടിക്കാട്ടിയും ഇതു സംബന്ധിച്ചു ബോർഡ് വൈസ് ചെയർപഴ്സൻ ശോഭന ജോർജിന്റെ ഉത്തരവ് പ്രകാരവുമാണു സെക്രടറിയുടെ നടപടി.

ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റിനൊപ്പം രണ്ട് ഖാദി മാസ്ക് വീതം നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പാണ് തീരുമാനിച്ചത്. കിറ്റ് തയാറാക്കുന്ന സിവിൽ സപ്ലൈസ് കോർപറേഷന് ലക്ഷണക്കണക്കിനു മാസ്ക്കുകളാണ് നൽകിയത്. സിംഗിൾ ലെയർ മാസ്കിന്റെ ഗുണമേന്മ സംബന്ധിച്ചാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.


Keywords: Kasaragod, Kerala, News, Top-Headlines, Ration Shop, Food, Mask, Complaint, Complaints are being raised against the khadi mask provided with the food kit.
< !- START disable copy paste -->

Post a Comment