കോഴിക്കോട്: (www.kasargodvartha.com 07.02.2021) കാലികറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിലും അട്ടിമറിയെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിനെതിരെ 20 ഉദ്യോഗാര്‍ഥികള്‍ സിന്‍ഡിക്കേറ്റിന് പരാതി നല്‍കി. സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അഭിമുഖം നടത്തിയത് യോഗ്യതയില്ലാത്തവരാണെന്ന് ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റില്‍ രണ്ടാമതെത്തിയ ഉദ്യോഗാര്‍ഥിയുടെ ഗൈഡ് അഭിമുഖ പാനലില്‍ അംഗമായിരുന്നുവെന്നാണ് ഒരു പരാതി.
അസിസ്റ്റന്റ് പ്രൊഫസര്‍ മാത്രമായ വകുപ്പ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസര്‍മാരെ തെരഞ്ഞെടുക്കുന്ന അഭിമുഖ പാനലിലുണ്ടായിരുന്നു, ഇന്റര്‍വ്യൂ ബോര്‍ഡിലെ എസ് സി അംഗം പങ്കെടുത്തില്ല എന്നിവയാണ് മറ്റ് പരാതികള്‍. വീണ്ടും ഇന്റര്‍വ്യൂ നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Keywords: Kozhikode, news, Kerala, complaint, Education, Top-Headlines, university, Complaint of recruitment sabotage at Calicut University