മംഗളുരു: (www.kasargodvartha.com 01.02.2021) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. ശൃംഗേരി താലൂക്കിലെ ഗോചനഹള്ളിയിലെ 15 കാരിയെ പീഡിപ്പിച്ചതായി ജില്ലാ ശിശുക്ഷേമ സമിതി ശൃംഗേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പരാതിയിൽ പേരുള്ള 17 പേരിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. പെൺകുട്ടിയുടെ അമ്മ മരിച്ചതോടെ അച്ഛൻ രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ ലോക്ഡൗൺ കാലയളവിൽ പെൺകുട്ടി രണ്ടാനമ്മയുടെ വീട്ടിൽ താമസിക്കാൻ പോയിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ 17 പേർ മാറി മാറി പീഡിപ്പിച്ചതെന്നാണ് ശിശുക്ഷേമ സമിതി പ്രസിഡന്റ് സുബ്രഹ്മണ്യ പറയുന്നത്. പെൺകുട്ടിയുടെ രണ്ടാനമ്മയും പൊലീസ് നിരീക്ഷണത്തിലാണ്.
Keywords: Mangalore, News, Karnataka, Molestation, Girl, Case, Police, Arrest, Complaint, Minor, Complaint of molestation of a minor girl; Case against 17; 7 arrested.
< !- START disable copy paste -->