Join Whatsapp Group. Join now!
Aster MIMS 10/10/2023

കലക്ടർ ഇടപെട്ടു; ബേക്കൽ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം റിംഗ് റോഡ് യാഥാർഥ്യമായി

Collector intervened; The ring road near the Bekal Railway Overbridge has become a reality #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ:(www.kasargodvartha.com 08.02.2021)ബീചിലേക്കും ഫിഷ് ലാൻഡിങ് സെൻ്ററിലേക്കും പോകുന്ന ബീച് റോഡിലെ തിരക്ക് കുറയ്ക്കാൻ
കെ എസ് ടി പി പാലത്തിന്റെ പടിഞ്ഞാർ വശത്ത് ലോക ബാങ്കിൻ്റെ സഹായത്തോടെ നിർമിച്ച റോഡ് പണി പൂർത്തിയായി. കൂട്ടത്തിൽ കിഴക്ക് വശത്തെ റോഡും ടാർ ചെയ്ത് റിംഗ് റോഡാക്കി മാറ്റുകയും ആർ ഒ ബി യുടെ തുടക്കം മുതൽ തോട് വരെ ഓവ് ചാൽ നിർമിക്കുകയും ചെയ്തു.

Collector intervened; The ring road near the Bekal Railway Overbridge has become a reality

ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിൻ്റെ ദീർഘവീക്ഷണത്തിൻ്റെയും ഭരണ നേട്ടത്തിൻ്റെയും ഉദാത്ത മാതൃകയാവുകയാണ് ഈ റോഡ്. 2017 ൽ ജെ സി ഐ ബേക്കൽ ഫോർട് മുൻ പ്രസിഡൻ്റ് സൈഫുദ്ദീൻ കളനാട് മുഖ്യമന്ത്രിക്കും ലോക ബാങ്കിനും ബേക്കൽ ബീചിലേക്കുള്ള തിരക്ക് കുറക്കാൻ ആർ ഒ ബി യുടെ പടിഞ്ഞാർ വശം റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് നിവേദനം അയക്കുകയായിരുന്നു. നടപടിയെടുക്കാൻ നിവേദനം മുഖ്യമന്ത്രി മുൻ ജില്ലാ കലക്ടർ ജീവൻ ബാബുവിനും ലോകബാങ്ക് കെ എസ് ടി പിക്കും നിർദേശം നൽകി. റോഡ് നിർമിക്കാനുള്ള സ്ഥലം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ കെ എസ് ടി പി പദ്ധതി അനുവദിച്ചിരുന്നില്ല. എന്നാൽ രണ്ട് വർഷം മുമ്പ് ഡി ടി പി സി പ്രൊജക്ട് മനേജർ സുനിൽ കുമാറിനോട് നിർദിഷ്ട പദ്ധതിയെ കുറിച്ച് പറയുകയും അദ്ദേഹം ജില്ലാ കലക്ടർ സജിത് ബാബുവിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരികയുമായിരുന്നു.



നിരവധി പ്രതിസന്ധികളുണ്ടായിരുന്ന പദ്ധതി യാഥാർഥ്യമാക്കാനായി ജില്ലാ കലക്ടർ തന്നെ ഇടപെടുകയും അതിന് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ ഡി ടി പി സി മനേജർ സുനിൽ കുമാറിനെ ചുമതലപ്പെടുത്തുകയും ചെയതു.

റോഡിൻ്റെ കൂടെ ഓവ് ചാൽ കൂടി നിർമിക്കേണ്ടതിനാൽ വീരഭദ്ര ചാമുണ്ടേശ്വരി അമ്പലം വക സ്ഥലത്തിന് വശം ഉണ്ടായിരുന്ന സർകാർ ഭൂമിയുടെ വീതി 3.5 മീറ്റർ ഉണ്ടായിരുന്നത് ജില്ലാ കലക്ടറുടെ അപേക്ഷ പ്രകാരം ബേക്കൽ ബീച് പാർക് നടത്തുന്ന പള്ളിക്കര ബാങ്കും, റെഡ് മുൺ ബീച് പാർകും ഒരോ ലക്ഷം രൂപ അമ്പല കമിറ്റിക്ക് നൽകി വീതി 5 മീറ്ററാക്കാൻ 1.5 മീറ്റർ സ്ഥലം ഏറ്റെടുത്തു. നിർദിഷ്ട റോഡിനകത്ത് കൂടെ കടന്ന് പോകുന്ന ഹൈടെൻഷൻ ലൈൻ വശത്തേക്ക് മാറ്റാൻ കലക്ടർ കെ എസ് ടി പിക്ക് നിർദേശം നൽകി.

പഴയ റോഡിൽ ഓവുചാൽ നിർമിക്കാൻ റിട. ഫോറസ്റ്റ് ഓഫീസർ ശാന്താറാം സൗജന്യമായി സ്ഥലം വിട്ട് നൽകിയതിന് പ്രതിഫലമായി ബി ആർ ഡി സി മതിൽ നിർമിച്ചു നൽകി. മതിലിൻ്റെ തുടക്കത്തിൽ ചിത്രം വരച്ച് ഭംഗിയാക്കി. അതോടൊപ്പം ജില്ലാ കലക്ടറുടെ അപേക്ഷ പ്രകരം മേൽപാലത്തിൻ്റെ പടിഞ്ഞാർ വശം കൂടി കെ എസ് ടി പി മെകാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുകയായിരുന്നു. പഴയ റോഡിൻ്റെ ഒരു വശം 280 മീറ്റർ നീളത്തിൽ മുള നട്ട് പാലത്തിൻ്റെ അടിവശം ഭംഗിയാക്കുകയാണ് ബി ആർ ഡി സി.

ബേക്കൽ ആർ ഒ ബി യുടെ പടിഞ്ഞാർ വശം അപ്രോച് റോഡ് നിർമിക്കാൻ നിവേദനം അയക്കുന്ന സമയത്ത് ബി ആർ ഡി സിയുടെ ബേക്കൽ ബീച് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ബി ആർ ഡി സിയുടെ റെഡ് മൂൺ ബീച് പാർക് കൂടി പ്രവർത്തനമാരംഭിച്ചതോടെ ബീച് റോഡ് ചേരുന്ന ആർ ഒ ബിക്കടുത്ത് അനിയന്ത്രിതമായ തിരക്ക് വർധിക്കുകയാണ്. ബീച് റോഡിലെ പാർകിന്റെ ടോൾ ബൂത് എടുത്ത് മാറ്റി ബി ആർ ഡി സി റോഡിനെ ചേറ്റ് കുണ്ട് റെയിൽവെ ഗേറ്റ് വരെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് അടിയന്തിരമായും തീരദേശ റോഡ് നിർമിച്ചാൽ മാത്രമേ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ.

Keywords: Kasaragod, Kerala, News, Bekal, District Collector, Railway, Overbridge, Road, Collector intervened; The ring road near the Bekal Railway Overbridge has become a reality



Post a Comment