Join Whatsapp Group. Join now!
Aster MIMS 10/10/2023

കർണാടക ബിജെപി യിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നു; സമുദായ യോഗവുമായി ബസനഗൗഡ പടിൽ യത്നൽ

Civil unrest intensifies in Karnataka BJP; Basanagouda Patil Yatnal with community meeting#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗളൂരു: (www.kasargodvartha.com 23.02.2021)
ചില സമുദായങ്ങളെ പ്രീണിപ്പിച്ച് കസേരയുറപ്പിക്കുന്ന കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ മാറ്റുമെന്ന തന്റെ പ്രഖ്യാപനം പുലരാതിരിക്കെ ബി ജെ പി എംഎൽഎ ബസനഗൗഡ പടിൽ യത്നൽ, പത്മശാലിയ സമുദായക്കാരെ തെരുവിലിറക്കി പ്രക്ഷോഭ വഴിയിൽ. ബെംഗളൂരു പാലസ് മൈതാനിയിൽ സംഘടിപ്പിച്ച സമുദായ കൺവെൻഷനിൽ ലക്ഷം പേർ അണിനിരന്നു. പത്മശാലിയ സമുദായത്തെ രണ്ട് എ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.

                                                                             
Karnataka, News, Mangalore, BJP, Political party, Politics, Minister, Civil unrest intensifies in Karnataka BJP; Basanagouda Patil Yatnal with community meeting.

പ്രക്ഷോഭത്തെ ധർമ സമരം എന്ന് വിശേഷിപ്പിച്ച് ജയ മൃത്യുഞ്ജയ സ്വാമി മുൻനിരയിൽ ഇടം നേടിയതോടെ യദ്യൂരപ്പയും പാർടിയും പ്രതിരോധത്തിലായി. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ രാജ്യസഭാംഗം കറഡി സൻഗണ്ണയെ പാർടി ചുമതലപ്പെടുത്തിയെങ്കിലും ആ ദൗത്യം ഏശിയില്ല. പത്മശാലിയ സമുദായത്തെക്കുറിച്ച് പഠിക്കാൻ സർകാർ സമിതി നിയോഗിച്ചുവെന്ന പ്രസ്താവനയോടെ യത്നലിനെതിരെ വിമർശനവുമായി മന്ത്രിമാരായ സി സി പടിൽ, മുരുകേഷ് നിറാണി എന്നിവർ രംഗത്തുവന്നു. സ്വാമിയെ കളത്തിലിറക്കിയത് ബസവ ഗൗഡയാണെന്ന് അവർ ആരോപിച്ചു.

'നിങ്ങളുടെ (മുഖ്യമന്ത്രി) സമുദായക്കാരുടെ കാര്യത്തിൽ ഒരു പഠനവും വേണ്ടിവന്നില്ല. ഞങ്ങളുടെ പ്രശ്നത്തിൽ മറ്റൊരു നിലപാട്, ഭയപ്പെടുത്തി കീഴ്പെടുത്താൻ നോക്കേണ്ടെന്ന് പാർടി ഹൈക്കമാന്റ് തനിക്കയച്ച കാരണം കാണിക്കൽ നോടീസിനെ പരാമർശിച്ച് ബസവഗൗഡ പറഞ്ഞു. 'ഈ മൈതാനം നിറഞ്ഞ ജനങ്ങളാണ് നോടീസിനുള്ള മറുപടി'- കൺവെൻഷനിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Karnataka, News, Mangalore, BJP, Political party, Politics, Minister, Civil unrest intensifies in Karnataka BJP; Basanagouda Patil Yatnal with community meeting.
< !- START disable copy paste -->

Post a Comment