
വെള്ളിക്കോത്ത് എംപിഎസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അനാച്ഛാദനം ചെയ്തു. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബളാന്തോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് മണ്ഡലത്തിലെ മറ്റ് രണ്ട് സ്‌കൂളുകള്‍. ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്തംഗം എ ദാമോദരന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, വിദ്യാലയ വികസന സമിതി വര്‍കിങ് ചെയര്‍മാന്‍ എം പൊക്ലന്‍, പി ടി എ പ്രസിഡന്റ് കെ ജയന്‍, വിവിധ കക്ഷി നേതാക്കളായ കെ പി ബാലന്‍, പി ബാലകൃഷണന്‍, എം വി മധു, എ തമ്പാന്‍, മുബാറക് അസൈനാര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. എസ് എസ് എല്‍ സി, വി എച് എസ് ഇ, എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. പ്രധാനധ്യാപകന്‍ ടി പി അബ്ദുള്‍ ഹമീദ് റിപോര്‍ട് അവതരിപ്പിച്ചു. വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ കെ കൃഷ്ണന്‍ സ്വാഗതവും വി എച് എസ് ഇ പ്രില്‍സിപൽ എം ജയശ്രീ നന്ദിയും പറഞ്ഞു.
പെരിയ ഹയര്‍സെകൻഡറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ശിലാ ഫലകം കെ കുഞ്ഞിരാമന്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ വസന്തകുമാര്‍ റിപോർട് അവതരിപ്പിച്ചു. വികസനസമിതി വര്‍കിങ് ചെയര്‍മാന്‍ എം കുമാരന്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ശംന, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. എംകെ ബാബുരാജ്, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി രാമകൃഷ്ണന്‍ നായര്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി വി അശോകന്‍, കാസര്‍കോട് ഡിഡിഇ കെ വി പുഷ്പ, ബേക്കല്‍ എഇഒ കെ ശ്രീധരന്‍, പിടിഎ പ്രസിഡന്റ് പ്രസിഡന്റ് അഡ്വ. പിവി ചന്ദ്രശേഖരന്‍ നായര്‍, എസ്എംസി അബ്ദുള്‍ ലത്തീഫ്, മദര്‍ പിടിഎ രാധ കോട്ടയില്‍, ജിഎല്‍പിഎസ് പെരിയ പിടിഎ പ്രസിഡന്റ് എ ജയചന്ദ്രന്‍, പിടിഎ വൈസ് പ്രസിഡന്റ് എം മണികണ്ഠന്‍, എന്‍ ബാലകൃഷ്ണന്‍, സി രാജന്‍ പെരിയ, ടി രാമകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് കെ ഗോപി, പെരിയ സൗഹൃദ വേദി ബാലചന്ദ്രന്‍ ബാരാങ്കാവ്, പ്രമോദ് പെരിയ, സരോജിനി കൃഷ്ണന്‍, വത്സരാജ് വേങ്ങയില്‍, പിവി നന്ദികേശന്‍ സംസാരിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദാക്ഷന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് പി ജയ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെകൻഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഡൈനിങ് ഹാള്‍ ഉദ്ഘാടനം ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്എന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണന്‍, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, പിടിഎ പ്രസിഡന്റ് ചന്ദ്രശേഖരന്‍ കുളങ്ങര, കെ കൃഷ്ണന്‍, പിഡബ്ല്യുഡി എഞ്ചിനീയര്‍ രവികുമാര്‍, ഡിഇഒ നന്ദികേശന്‍ സംസാരിച്ചു. പ്രിന്‍സിപൽ ജികെ ബീന നന്ദി പറഞ്ഞു.
തളങ്കര സ്‌കൂൾ കെട്ടിട ശിലാഫലകം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അനാച്ഛാദനം ചെയ്തു. പ്രഥമാധ്യാപിക സ്വര്‍ണകുമാരി സികെ റിപോർട് അവതരിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ശംസീദ ഫിറോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ രജനി, കൗണ്‍സിലര്‍ എം സക്കറിയ, പിടിഎ പ്രസിഡന്റ് റാഷിദ് പൂരണം, മദര്‍ പിടിഎ പ്രസിഡന്റ് സുരയ്യ മൊയ്തീന്‍, എസ്എംസി ചെയര്‍മാന്‍ എം ഹസൈന്‍, ഒഎസ്എ സെക്രട്ടറി ടിഎ ഷാഫി, പ്രീതി ശ്രീധരന്‍, സി വിനോദ, വിവി ചന്ദ്രന്‍, കെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ യഹിയ തളങ്കര സ്വാഗതവും പ്രിന്‍സിപൽ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍സെകൻഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം എം രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണി്ത്താന്‍ എം പി, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവര്‍ മുഖ്യാതിഥികളായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം മനു, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കൃഷ്ണന്‍, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ എം വി സുജാത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി വി സുലോചന, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി പ്രദീപന്‍, പി രേഷ്ണ, രവീന്ദ്രന്‍ മാണിയാട്ട്, കെ നവീന്‍ ബാബു, ചെറുവത്തൂര്‍ എ ഇ ഒ കെ ജി സനല്‍ ഷാ, ചെറുവത്തൂര്‍ ബിപിഒ വി എസ് ബിജുരാജ്, കൈറ്റ് പ്രൊജക്ട് എഞ്ചിനീയര്‍ ശരത് ജോഷി, ഡബ്ല്യൂ എ പി സി ഒ എസ് പ്രൊജക്ട് എഞ്ചിനീയര്‍ കെ കെ രഞ്ജിത്ത്, യു എസ് സി സി എസ് ഡയറക്ടര്‍ എം പത്മനാഭന്‍, ടി വി ഗോവിന്ദന്‍, ടി വി ശ്രീധരന്‍, പിടിഎ പ്രസിഡന്റ് പി സുധാകരന്‍, എസ് എം സി ചെയര്‍മാന്‍ ടി ടി ബാലചന്ദ്രന്‍, ഇ കുഞ്ഞിരാമന്‍, എം ഭാസ്‌കരന്‍, എം കെ വിജയകുമാര്‍, എ എസ് എ ശെറൂൾ, എന്‍ നാരായണന്‍ നമ്പൂതിരി, കെ പി രാജശേഖരന്‍, എം വി കോമന്‍ നമ്പ്യാര്‍, ടി മോഹനന്‍,സി എം ഹരിദാസ്, ടി പ്രവീണ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപൽ പി മനോജ് കുമാര്‍ റിപോർട് അവതരിപ്പിച്ചു. മുന്‍ എം എല്‍ എയും വിദ്യാലയ വികസന സമിതി ചെയര്‍മാനുമായ കെ കുഞ്ഞിരാമന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് എം രേഷ്മ നന്ദിയും പറഞ്ഞു.
മൊഗ്രല്‍ സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം മാഹിന്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ എ മനോജ് റിപോർട് അവതരിപ്പിച്ചു. എഴുത്തുകാരന്‍ ചന്ദ്രപ്രകാശ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദിഖ്, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്റഫലി, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കൊഗ്ഗു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമാവതി, മെമ്പര്‍മാരായ നിയാസ് മൊഗ്രാല്‍, സിഎ മുഹമ്മദ്, താഹിറ ഷംസീര്‍, ഖൗലത്ത് ബീവി, എംപി രാജേഷ്, മുഹമ്മദ് കെഎം, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എംപി, ബിഎന്‍ മുഹമ്മദ് അലി, ടിഎം ശുഹൈബ്, എം ഖാലിദ് ഹാജി, സിദ്ദിഖ് റഹ്‌മാന്‍, ആസിഫ് പിഎ, അശ്‌റഫ് പെര്‍വാഡ്, കെസി സലീം, നിയാസ് കരീം, സിദ്ദിഖ് അലി മൊഗ്രാല്‍, താജുദ്ദീന്‍, എംഎച്ച് മുഹമ്മദ്, അബ്ബാസ് മുഹമ്മദ്, എസ്എംസി വൈസ് ചെയര്‍മാന്‍ എംഎം റഹ്‌മാന്‍, ആശാ സരോജ്, ഉമേഷ് സിജി, വിശാലാക്ഷി, കെ ആര്‍ ശിവാനന്ദന്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങള്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ടിഎം രാജേഷ് നന്ദിയും പറഞ്ഞു.
Keywords: Minister, Pinarayi-Vijayan, Inauguration, School, Building, Kasaragod, Kerala, News, Top-Headlines, Chief Minister inaugurates 8 school buildings in Kasaragod.