കാസർകോട്: (www.kasargodvartha.com 16.02.2021) ജില്ലയിലെ വിവിധ കോളജുകളിലെ നാല് കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരിയ ഗവ. പോളി ടെക്‌നിക് കോളജിൽ 2.3 കോടി രൂപ ചിലവഴിച്ച് നിർമിച്ച ലാബ് കെട്ടിടം, തൃക്കരിപ്പൂർ ഇ കെ നായനാർ മെമോറിയൽ ഗവ. പോളിടെക്‌നിക് കോളജിൽ 10 കോടി രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിട സമുച്ചയം, കാസർകോട് ഗവ. കോളജിൽ നിർമിച്ച കാൻറീൻ കെട്ടിടവും പെൺകുട്ടികൾക്കുള്ള വിശ്രമമുറിയും, ഉദുമ ആർട്സ് ആന്റ് സയൻസ് കോളജിൽ നിർമിച്ച കെട്ടിടം എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രടറി ഡോ വി വേണു സ്വാഗതം പറഞ്ഞു.
പെരിയ ഗവ. പോളി ടെക്‌നിക് കോളജിൽ നടന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, കെ കുഞ്ഞിരാമൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് അംഗം എം കെ ബാബുരാജ്, അംഗങ്ങളായ എൻ രാമകൃഷ്ണൻ നായർ, ടിവി അശോകൻ, മുഹമ്മദ് മുനീർ വടക്കുമ്പാട്, പ്രമോദ് പെരിയ, എം മുരളീധരൻ, ശറഫുദ്ദീൻ, പി വൈ സോളമൻ, കെ എം ചന്ദ്രൻ, എം സജിത് കുമാർ, സി ധനേഷ്, പ്രവീൺ കുമാർ വെങ്ങാട്ടേരി എന്നിവർ സംസാരിച്ചു.
തൃക്കരിപ്പൂർ ഇ കെ നായനാർ മെമോറിയൽ ഗവ. പോളിടെക്‌നിക് കോളജിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം രാജഗോപാലൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, സ്ഥിരം സമിതി അധ്യക്ഷൻ ശംസുദ്ദീൻ ആയിറ്റി, ബ്ലോക് പഞ്ചായത്ത് അംഗം ചന്ദ്രമതി, ഗ്രാമ പഞ്ചായത്ത് അംഗം കെ വി രാധ, സ്വാമി നിത്യാനന്ദ പോളിടെക്നിക് പ്രിൻസിപൽ സെബാസ്റ്റ്യൻ, ഇ കുഞ്ഞിരാമൻ, അഡ്വ കെ കെ രാജേന്ദ്രൻ, രവീന്ദ്രൻ മാണിയാട്ട്, ടി കുഞ്ഞിരാമൻ, കൈപ്രത്ത് കൃഷണൻ നമ്പ്യാർ, ഇ ബാലൻ, സുരേഷ് പുതിയേടത്ത്, എം സാവിത്രി, കെ ടി ജസിൻ, കെ ഹരികൃഷണൻ എന്നിവർ സംസാരിച്ചു. പി.എം യമുന റിപോർട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ എം അനീഷ് നന്ദി പറഞ്ഞു.
കാസർകോട് ഗവ. കോളജിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. കാസർകോട് നഗരസഭ കൗൺസിലർ സവിത, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ, കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. കെ വിജയൻ, ബി എച് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പൊതു മരാമത്ത് കെട്ടിടം വിഭാഗം എഞ്ചിനീയർ കെ. രവികുമാർ റിപോർട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എ എൽ അനന്തപത്മനാഭ നന്ദി പറഞ്ഞു.
ഉദുമ ആർട്സ് ആന്റ് സയൻസ് കോളജിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ കുഞ്ഞിരാമൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീജ രാജേഷ്, വി സുരാജ് എന്നിവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് വിവി സുകുമാരൻ സ്വാഗതവും കോളേജ് പ്രിൻസിപൽ കെ പ്രകാശ്കുമാർ നന്ദിയും പറഞ്ഞു.
Keywords: Inauguration, Pinarayi-Vijayan, MLA, Village Office, Kasaragod, Kerala, News, Chief Minister handed over four buildings.
< !- START disable copy paste -->