city-gold-ad-for-blogger

രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍കാര്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 11.02.2021) രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍കാര്‍. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണം നടത്തിയ ആയിരത്തോളം അകൗണ്ടുകള്‍ പൂട്ടണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം ട്വിറ്റര്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത് വിദ്വേഷം പരത്തുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.

എല്ലാവരും സമൂഹമാധ്യമങ്ങളെ ബഹുമാനിക്കുന്നുണ്ട്. സാധാരണക്കാരുടെ ശബ്ദമാകാന്‍ അതിന് കഴിയുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കേണ്ടി വരുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് കണ്ടെത്താന്‍ സംവിധാനമുണ്ട്. ട്വിറ്ററോ ഫെയ്‌സ്ബുകോ വാട്‌സ്ആപോ ലിങ്ക്ഡ് ഇനോ എന്തുതന്നെയായാലും ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍കാര്‍

ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നുവെന്നും പാകിസ്താന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്ര സര്‍കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. 500ഓളം അകൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അകൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍ തയാറായില്ല. ഇതാണ് കേന്ദ്ര സര്‍കാരിനെ ചൊടിപ്പിച്ചത്.

Keywords: New Delhi, news, National, Top-Headlines, Technology, Government, Central government warns Twitter to abide by the country's laws

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia