city-gold-ad-for-blogger

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മുംബൈ: (www.kasargodvartha.com 26.02.2021) റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.

ജെലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഗാംദേവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്. ഉടന്‍ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡിനെ വിവരം അറിയിച്ചു. 

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച നിലയിലായിരുന്നില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണും മുംബൈ പൊലീസിലെ ഡിസിപി ചൈതന്യ പറഞ്ഞു. സംഭവം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് സ്ഥിരീകരിച്ചു. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് വസ്തുത പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു.

Keywords: Mumbai, news, National, Top-Headlines, Police, Car, Mukesh Ambani, Residence, Car with explosive substance found parked outside Mukesh Ambani’s residence

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia