Join Whatsapp Group. Join now!
Aster MIMS 10/10/2023

മാർച് ഒന്ന് മുതൽ ബസുകൾ അലാമിപ്പള്ളി സ്റ്റാൻഡിൽ പ്രവേശിക്കും; ചർചയിൽ തീരുമാനമായി

Buses will enter the Alamipalli stand from March 1 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2021) നഗരത്തിലെത്തുന്ന എല്ലാ ബസുകളും മാർച് ഒന്ന് മുതൽ അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ പ്രവേശിക്കും. ബസ് ഓണേഴ്‌സ് അസോസിയേഷൻ നേതാക്കൾ, കെ എസ് ആർ ടി സി അധികൃതർ എന്നിവരുമായി നഗരസഭ അധ്യക്ഷ കെ വി സുജാത നടത്തിയ ചർചയിലാണ് തീരുമാനമായത്.
                                                                             
Kasaragod, Kerela, News, Kanhangad, Alamipalli, Bus, Busstand, KSRTC-bus, Top-Headlines, Buses will enter the Alamipalli stand from March 1.


ദീർഘ, ഹ്രസ്വദൂര ബസുകളെല്ലാം ബസ് സ്റ്റാൻഡിൽ പ്രവേശിക്കും. കാസർകോട്, പാണത്തൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി പുതിയ സ്റ്റാന്റിൽ പാർക് ചെയ്യും. നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് വരെ സർവീസ് നടത്തുന്ന ബസുകൾ പുതിയ സ്റ്റാൻഡിൽ കയറി കോട്ടച്ചേരി സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ച് പുതിയ സ്റ്റാൻഡിൽ തന്നെ പാർക് ചെയ്യും.

കാസർകോട് ഭാഗത്തേക്ക് പോകേണ്ട ബസുകൾ പുതിയ സ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിച്ച് കോട്ടച്ചേരി സ്റ്റാൻഡിന് എതിർവശം സമയക്രമം പാലിച്ച് പാർക് ചെയ്ത് യാത്രക്കാരെ കയറ്റി യാത്ര തുടരുവാനും തീരുമാനമായി.

ചർച്ചയിൽ നഗരസഭ അധ്യക്ഷയ്ക്ക് പുറമെ ബസ് ഓണേഴ്‌സ് അസോസിയഷൻ നേതാക്കളായ സത്യൻ പൂച്ചക്കാട്, ഹസൈനാർ എം, പി സുകുമാരൻ, കെ വി രവി, കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപോ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.


Keywords: Kasaragod, Kerela, News, Kanhangad, Alamipalli, Bus, Busstand, KSRTC-bus, Top-Headlines, Buses will enter the Alamipalli stand from March 1.
< !- START disable copy paste -->

Post a Comment