Join Whatsapp Group. Join now!
Aster MIMS 10/10/2023

പുൽവാമ ഓർമദിനത്തിൽ രക്തദാന ക്യാമ്പ്: മുംബൈ ഭീകരാക്രമണത്തെ നേരിട്ട ശൗര്യ ചക്ര മനീഷ് കുമാർ ഉദ്‌ഘാടനം ചെയ്യും

Blood donation camp on Pulwama Memorial Day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പിലിക്കോട്: (www.kasargodvartha.com 13.02.2021) ബ്ലഡ് ഡോണേർസ് കേരള ചെറുവത്തൂർ സോണും പയ്യന്നൂർ കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 14 ന് നടക്കും. പുൽവാമ ഭീകരാക്രമണത്തിൽ മരണമടഞ്ഞ ജവാന്മാരുടെ ഓർമ ദിനം സ്മരിച്ചു കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്. മുബൈ ഭീകരാക്രമണത്തെ ധീരമായി നേരിട്ട എൻ എസ് ജി കമാൻഡോ ശൗര്യ ചക്ര പി വി മനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.

Blood donation camp on Pulwama Memorial Day

കാഞ്ഞങ്ങാട് ജില്ലാ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. കോവിഡ് പ്രതിസന്ധിയിലും രക്തബാങ്കിലെ ദൗർലഭ്യം പരിഹരിക്കാൻ ക്യാമ്പുമായി എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Blood donation, Campaign, Terror Attack, Remembrance, Blood donation camp on Pulwama Memorial Day.
< !- START disable copy paste -->


Post a Comment