ഗോവധ നിരോധ നിയമം തിങ്കളാഴ്ച ശബ്ദവോടോടെ ഏകപക്ഷീയമായി പാസാക്കിയ നടപടിയിൽ കൗൺസിൽ സമ്മേളിച്ച മുതൽ കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ചെയർമാൻ തെരഞ്ഞെടുപ്പിനുള്ള അറിയിപ്പ് വന്നപ്പോഴും പ്രതിഷേധം തുടരുകയാണ് ചെയ്തത്.
ഈ വേളയിൽ ബസവരാജ് ഹൊറട്ടിയെ ചെയർമാനായി പ്രഖ്യാപിക്കുകയും അദ്ദേഹം ഔദ്യോഗിക ഇരിപ്പിടത്തിൽ ഉപവിഷ്ടനാവുകയും ചെയ്തു. ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയായ ഹൊറട്ടി ഏഴാം തവണയാണ് കൗൺസിലിൽ എത്തിയത്. 1980 ൽ അധ്യാപക നിയോജക മണ്ഡലം പ്രതിനിധിയായാണ് ആദ്യ വിജയം. 2004ലെ കോൺഗ്രസ് - ജെ ഡി എസ് സഖ്യ മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക ഗ്രാമവികസന മന്ത്രിയായിരുന്നു. 2006 ൽ ബി ജെ പി - ജെ ഡി എസ് സഖ്യത്തിൽ വിദ്യാഭ്യാസ-നിയമ മന്ത്രിയായി.
Keywords: Mangalore, Karnataka, News, Elected, Basavaraj horatti is the Chairman of the Karnataka Legislative Council